മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ഥി അറസ്റ്റില്‍ ;യുവാവിനെ കുടുക്കിയത് സ്‌ക്രീൻഷോട്ട് സഹിതമുള്ള സി.പി.എം ലോക്കൽ സെക്രട്ടറിയുടെ പരാതി

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട യുവാവ് അറസ്റ്റിൽ. തൊടുപുഴ കോലാനി 'കൃഷ്ണാഞ്ജലി'യിൽ അഖിൽ കൃഷ്ണനാണ് (22) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ വധിക്കാൻ ഭീകര സംഘടനയോട് ആഹ്വാനം ചെയ്യുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റ്. രണ്ടു ദിവസം മുമ്പ് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട സി.പി.എം കോലാനി ലോക്കൽ സെക്രട്ടറി ആർ. പ്രശോഭാണ് തൊടുപുഴ പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാൽ, ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സഹിതമാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തു വരുന്നു.
https://www.facebook.com/Malayalivartha























