ബിവറേജസ് ഔട്ട്ലെറ്റുകളില്‍ സ്ത്രീകളെ നിയമിക്കാൻ സർക്കാരിന് ഹൈക്കോടതി നിദ്ദേശം; നിർണായക പരാമർശം 8 സ്ത്രീകള്‍ സമർപ്പിച്ച ഹര്‍ജിയിന്മേൽ

ബിവറേജസ് ഔട്ട്ലെറ്റുകളില്‍ ഇനി മുതല്‍ സ്ത്രീകളയും നിയമിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും. ബിവറേജസ് ഔട്ട്ലെറ്റുകളില്‍ നിയമനം ആവശ്യപ്പെട്ട് 7 സ്ത്രീകള്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സ്ത്രീയും കൂടി കോടതിയെ സമീപിച്ചു. ഇവരുടെ ഹര്‍ജി പരിഗണിക്കവേയാണ് ബിവറേജസ് ഔട്ട്ലെറ്റുകളിലെ ജോലിക്ക് തരംതിരിവ് പാടില്ലെന്നും സ്ത്രീകള്‍ക്ക് നിയമനം നല്‍കണമെന്നും കോടതി അഭിപ്രായപ്പെട്ടത്.
ബിവറേജസ് ഔട്ട്ലെറ്റുകളില്‍ സ്ത്രീകള്‍ക്ക് നിയമനം നല്‍കാവുന്നതാണെന്ന് പി.എസ്.സിയും നേരത്തെ അഭിപ്രായം അറിയിച്ചിരുന്നു. ഇതു രണ്ടും പരിഗണിച്ചാണ് സ്ത്രീകള്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha


























