Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

പിണറായി സര്‍ക്കാര്‍ സംഘപരിവാറിന് കുഴലൂതുന്നു; ആര്‍.എസ്.എസ് ആചാര്യന്റെ  ജന്മശതാബ്ദി ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം

25 OCTOBER 2017 03:53 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംഘപരിവാറിനെതിരെ പരസ്യമായി യുദ്ധംപ്രഖ്യാപിക്കുകയും രഹസ്യമായി അവരുടെ അജണ്ടകള്‍ നടപ്പാക്കുകയും ചെയ്യുകയാണ് സംസ്ഥാന സര്‍ക്കാര്‍. കാവിവല്‍ക്കരിക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളുടെ ഭാഗമായി ജനസംഘം സ്ഥാപകനേതാവും ആര്‍.എസ്.എസ് ആചാര്യനുമായിരുന്ന ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സംസ്ഥാനത്തെ ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കി ഉത്തരവിറങ്ങി. ദീന്‍ദയാല്‍ ഉപാധ്യയുടെ ജന്മശതാബ്ദി സ്‌കൂളുകളില്‍ ആഘോഷിക്കാന്‍ എല്ലാ സ്‌കൂളുകളിലെ പ്രഥമ അധ്യാപകര്‍ക്കും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും വിദ്യാഭ്യാസ ഉപഡയരക്ടര്‍മാക്കും നിര്‍ദേശം നല്‍കുന്ന പൊതു വിദ്യാഭ്യാസ ഡയരക്ടറുടെ സര്‍ക്കുലര്‍ വിവാദമായതോടെ വിദ്യാഭ്യാസമന്ത്രി കെ.എന്‍ രവീന്ദ്രനാഥ് വിശദീകരണവുമായി രംഗത്തെത്തി. എന്നാല്‍ വിദ്യാഭ്യാസ മന്ത്രിയുടെയും സര്‍ക്കാറിന്റെയും അനുമതിയോടെയാണ് സര്‍ക്കുലറെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറയുന്നു. 

ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും ഉത്തരവിറങ്ങിയതിനെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി. സ്‌കൂളുകളില്‍ വര്‍ഗീയത പ്രചരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ദീന്‍ദയാല്‍ ഉപാധ്യായയുടെ ജീവിതത്തെ ആസ്പദമാക്കി കലാപരിപാടികളും ദേശഭക്തി ഗാനങ്ങള്‍ ഉള്‍പ്പെടെയുള്ള കലാപരിപാടികള്‍ സംഘടിപ്പിക്കാനാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് പൊതുവിദ്യഭ്യാസ ഡയരക്ടറുടെ വിശദീകരണം.  



യു.പി ക്ലാസുകളിലും സെക്കന്ററിയിലും ആഘോഷത്തോട് അനുബന്ധിച്ച് നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയും സര്‍ക്കുലറിനൊപ്പമുണ്ട്. യു.പി തലത്തില്‍, അദ്ദേഹത്തിന്റെ ജീവതമോ ആശയമോ വര്‍ണിച്ചു കൊണ്ടുള്ള പദ്യം ചൊല്ലല്‍, ദേശഭക്തി ഗാനം തുടങ്ങിയ സംഘടിപ്പിക്കണം. അസംബ്ലിക്കിടയില്‍ അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ജീവിത കഥ അവതരിപ്പിക്കുകയും വേണം. സെക്കന്ററി തലത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ആശയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. അദ്ദേഹത്തിന്റെ പേരിലുള്ള വിവിധ പദ്ധതികളേക്കുറിച്ച് ഉപന്യസിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 

കഴിഞ്ഞ ആഗസ്റ്റിലാണ് കേന്ദ്രമാനവ വിഭവ ശേഷി സെക്രട്ടറി അനില്‍ സ്വരൂപ് പൊതുവിദ്യാഭ്യാസസെക്രട്ടറി ഉഷടൈറ്റസിന് പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനം സ്‌കൂളുകളില്‍ ആഘോഷിക്കണമെന്ന് നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് നടപടി ക്രമങ്ങളും മറ്റും വിവരിച്ചുകൊണ്ടുള്ള നിര്‍ദേശം ഉഷടൈറ്റസ് പൊതു വിദ്യാഭ്യസ ഡയരക്ടര്‍ക്ക് കൈമാറുകയായിരുന്നു. ഇതുപ്രകാരമാണ് സംഘ പരിവാര്‍ ആശയങ്ങള്‍ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സര്‍ക്കുലര്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ ഇറക്കിയത്. പരിപാടികളില്‍ എല്ലാ കുട്ടികളും പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. കാവി രാഷ്ട്രീയം മനസിലാക്കാതെ, കേന്ദ്ര സര്‍ക്കാറിനോടുള്ള വിധേയത്വം അത് പോലെ നടപ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു വിദ്യാഭ്യാസ വകുപ്പ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends