Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

കനകമലയിൽ രഹസ്യയോഗം ചേർന്ന ഐഎസ് പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേർ പൊലീസിന്റെ പിടിയിൽ ; അറസ്റ്റിലൂടെ പോലീസ് ലക്ഷ്യമിടുന്നത് കേരളത്തിലെ ഐ.സ്. റിക്രൂട്ടുമായിയുള്ള നിർണ്ണായക വിവരങ്ങൾ

25 OCTOBER 2017 05:18 PM IST
മലയാളി വാര്‍ത്ത

കനകമലയിൽ കഴിഞ്ഞവർഷം രഹസ്യയോഗം ചേർന്ന ഐഎസ് പ്രവർത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേർ വളപട്ടണം പൊലീസിന്റെ പിടിയിലായി. കണ്ണൂർ വളപട്ടണത്തു നിന്നും സിറിയയിൽ പോയി ഐ.എസിൽ ചേർന്ന അഞ്ച് യുവാക്കൾക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. വളപട്ടണം സ്വദേശികളായ മിദ്‌ലജ്, റാഷിദ്, അബ്ദുൾ റസാഖ് എന്നിവരും തലശ്ശേരിക്കാരായ മറ്റു രണ്ടുപേരുമാണ് പിടിയിലായതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ ഐഎസ് ബന്ധങ്ങളിൽ ചോദ്യം ചെയ്യൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. എൻഐഎ, ഐബി സംഘങ്ങളും ഇവരെ ചോദ്യം ചെയ്തുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പിടിയിലായ അഞ്ചുപേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകാരണെന്നും പൊലീസ് സ്ഥിരീകരിക്കുന്നു.

അഞ്ചുപേരും ഐസിൽ ചേരുന്നതിനായി ഇന്ത്യവിട്ടവരാണെന്നാണ് സൂചനകൾ. ഇവരെ സിറിയ തുർക്കി അതിർത്തി പ്രദേശത്തുനിന്ന് സൈന്യം പിടികൂടുകയായിരുന്നു. തുർക്കി സൈന്യത്തിന്റെ പിടിയിലായ അഞ്ചുപേരെയും ഐസ് ബന്ധമുണ്ടന്ന് വ്യക്തമായതോടെ ഇന്ത്യയിലേക്ക് തിരികെ അയക്കുകയായിരുന്നു എന്നാണ് വിവരം. ഇവർ കുറച്ചുകാലം സൈന്യത്തിന്റെ കസ്റ്റഡിയിൽ ആയിരുന്നുവെന്നും ചോദ്യംചെയ്യലിൽ ഐസ് ബന്ധം വെളിവായതോടെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി

കഴിഞ്ഞമാസം മലയാളിയായ ഷജിൽ ഐഎസും പട്ടാളവുമായുള്ള വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു. ഈ സംഘത്തിലുണ്ടായിരുന്നവരാണ് ഇപ്പോൾ പിടിയിലായ അഞ്ചുപേരും. ഇവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന കണ്ണൂർ ചെറുവത്തല മൊട്ടയിലെ ഖയ്യൂം വെടിവയ്പിനെ തുടർന്ന് സിറിയയിലേക്ക് രക്ഷപ്പെട്ടതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്ണ്ട് പ്രവർത്തകരായ മേഖലയിലെ മറ്റു നിരവധി പേരെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തതായും സൂചനകൾ ലഭിട്ടിട്ടുണ്ട്.
വളപട്ടണം മേഖലയിൽ നിന്ന് നിരവധി പേരെ ഐഎസിലേക്ക് എത്തിച്ചുവെന്ന നിഗമനത്തിൽ അന്വേഷണം തുടരുകയാണ് പൊലീസ് ഏറെക്കാലമായി നാട്ടിൽ വരാതെയുള്ള പലരും കാണാതായ ചിലരും ഐ.എസിൽ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 15 പേർ സിറിയയിലും അഫ്ഗാനിസ്ഥാനിലും പട്ടാളവുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിട്ടുണ്ടെന്ന വിവരവും ഇതോടൊപ്പം പുറത്തുവരുന്നു. ഇപ്പോൾ പിടിയിലായവരിൽ തലശ്ശേരി സ്വദേശികളായ രണ്ടുപേരുടെ പേരുകൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കസ്റ്റഡിയിലുള്ളവരെ ഡിവൈ.എസ്‌പി പി.പി. സദാനന്ദന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത് വരികയാണ്.
കേരളത്തിൽ ഇസ്‌ളാമിക് സ്റ്റേറ്റിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ആക്രമണങ്ങൾ നടത്താനും കനകമലയിൽ ചേർന്ന യോഗത്തിൽ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഐഎൻഎ കേസ് അന്വേഷിച്ചുവരികയാണ്. ഈ സംഭവവുമായി ബന്ധമുള്ളവരാണ് ഇപ്പോൾ പിടിയിലായതെന്ന വിവരങ്ങളും ലഭിക്കുന്നുണ്ട്. സിറിയൻ അതിർത്തിയിൽ നിന്ന് യുവാക്കൾ കഴിഞ്ഞദിവസം നാട്ടിലെത്തിയെന്ന് അറിഞ്ഞതിന് പിന്നാലെ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. 2016 ഒക്ടോബറിൽ കനകമലയിൽ നടന്ന ഐഎസ് ഗുഢാലോചന ക്യാമ്പുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
അടുത്തിടെ ഇതുപോലെ ഗൾഫിൽ നിന്ന് മടക്കി അയക്കപ്പെട്ട കാസർകോട് കാഞ്ഞങ്ങാട് സ്വദേശി മൊയ്‌നുദ്ദിൻ പാറക്കടവത്തിനെ കനകമല രഹസ്യയോഗവുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർത്തിരുന്നു. ഐഎസിനുവേണ്ടി ഇയാൾ രഹസ്യ ആശയപ്രചാരണം നടത്തുകയും മറ്റ് പ്രതികൾക്ക് സാമ്പത്തികസഹായം നൽകുകയും ചെയ്തുവെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. മാസങ്ങൾക്ക് മുമ്പ് യുഎഇയിൽ പിടിയിലായ മൊയ്നുദ്ദീനെ ഇന്ത്യയിലേക്ക് നാടുകടത്തുകയായിരുന്നു. കണ്ണൂർ കനകമലയിൽ ഐഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് യോഗം ചേർന്നവരുമായി ഇയാൾ ഓൺലൈൻവഴി ബന്ധപ്പെട്ടെന്ന കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് അവിടെ നിന്ന് നാടുകടത്തിയത്.
കണ്ണൂർ കനകമല സംഭവത്തിൽ കോഴിക്കോട് സ്വദേശി ഷെജീർ മംഗലശേരി, ചെന്നൈയിൽ താമസിക്കുന്ന കമാൽ എന്നിവരെയും എൻഐഎ സംഘം പ്രതിചേർത്തിരുന്നു. കേരളത്തിലെ ഐഎസ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് ഷെജീർ മംഗലശ്ശേരിയാണ്. എന്നാൽ ഇയാൾ ഇപ്പോളും ഒളിവിലാണ്. കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥർ, ജഡ്ജിമാർ, രാഷ്ട്രീയക്കാർ എന്നിവരെ വധിക്കാനുള്ള പദ്ധതികൾ ആസുത്രണം ചെയ്യാനായിരുന്നു കനകമലയിൽ കഴിഞ്ഞ ഒക്ടോബറിൽ ഐഎസ് രഹസ്യയോഗം ചേർന്നത്. രഹസ്യ വിവരത്തെ തുടർന്ന യോഗസ്ഥലത്തേക്ക് കടന്നെത്തിയ എഎൻഐഎ സംഘം 15 പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (2 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (2 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (2 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (3 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (3 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (3 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (3 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (3 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (4 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (4 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (4 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (4 hours ago)

വടകര പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ചരക്കുലോറിയുടെ ചക്രങ്ങള്‍ക്ക് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

  സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends