കോടിയേരിയുടെ ബിഎംഡബ്ല്യു കാറിലെ യാത്രയേയും മൃഷ്ടാന ഭോജനത്തേയും പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

ബിജെപി ജനങ്ങളെ രക്ഷിക്കാനെന്ന പേരില്‍ കാട്ടിക്കൂട്ടിയ ജാഥയിലെ ഊര്‍ജം ഉള്‍ക്കൊണ്ട് ജനജാഗ്രതാ യാത്രയുമായി കേരളത്തെ ഇളക്കിയ കോടിയേരി ബാലകൃഷ്ണന്റെ ചില പ്രവൃത്തികളെ കളിയാക്കി ബിജെപി നേതാവ് കെ. സുരേന്ദ്രനും സോഷ്യല്‍ മീഡിയയും രംഗത്ത്. എന്ത് ചെയ്താലും നേതാക്കന്‍മാര്‍ ശ്രദ്ധിക്കേണ്ട കാലമാണ്. അല്ലെങ്കില്‍ കൂടെയുള്ളവര്‍ തന്നെ അത് ലൈവായി ലോകത്തെ അറിയിക്കും എന്നതുപോലെയാണ് കാര്യങ്ങള്‍. എന്നാല്‍ ഇതറിയാതെ പെട്ടുപോയിരിക്കുകയാണ് കോടിയേരി ബാലകൃഷ്ണന്‍.
പരിപ്പു വടയും കട്ടന്‍ കാപ്പിയും കുടിച്ച് നിരവധി സമരങ്ങള്‍ പൂര്‍വികര്‍ നയിച്ചാണ് ഇന്നത്തെപ്പോലെ പാര്‍ട്ടിയെ വളര്‍ത്തിയത്. എന്നാല്‍ കോടിയേരിയുടെ മുമ്പിലുള്ള ചിക്കന്‍, മട്ടണ്‍, ബീഫ് വിഭവങ്ങളുടെ പെരുമ കാണുമ്പോള്‍ ആരുടേയും കണ്ണ് തള്ളിപ്പോകുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഇതു സംബന്ധിച്ച ജിബി സദാശിവന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുകയും ചെയ്തു.
ജിബി സദാശിവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ആരും ശല്യപ്പെടുത്തരുത്. സഖാവ് സാമ്രാജ്യത്വ , അധിനിവേശ ശക്തികളുമായുള്ള മല്‍പ്പിടുത്തത്തില്‍ ആണ്. എന്തും സംഭവിക്കാം. അമേരിക്കന്‍ സാമ്രാജ്യത്വ ഉത്പന്നങ്ങളായ സെവന്‍ അപ്പ്, കോള, എല്ലാമുണ്ട്. പിന്നെ ജനങ്ങളെ ജാഗ്രതപ്പെടുത്താന്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ ആഡംബര വാഹനവും.
സാമ്രാജ്യത്വം തുലയട്ടെ ! കുത്തക ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക ! ഈങ്ക്വിലാബ് സിന്ദാബാദ് !

അതേസമയം കോടിയേരി ജാഥ നയിച്ച് യാത്ര ചെയ്യുന്ന ബിഎംഡബ്ല്യു മിനി കൂപ്പറിനെപ്പറ്റിയാണ് കെ. സുരേന്ദ്രന്റെ പോസ്റ്റ്. ഈ വണ്ടിയുടെ യഥാര്‍ത്ഥ ഉടമ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ ഫൈസല്‍ കാരാട്ടിന്റേതാണെന്നാണ് സുരേന്ദ്രന്റെ വാദം. ഇതിനായി പത്ര കട്ടിംഗും വണ്ടിയുടെ വിവരങ്ങളും സഹിതമാണ് പോസ്റ്റിട്ടിരിക്കുന്നത്.

കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതു ജനജാഗ്രതായാത്രയോ അതോ പണജാഗ്രതായാത്രയോ? കൊടുവള്ളിയില്‍ കോടിയേരിയെ ആനയിക്കുന്ന ഈ കാര്‍ ആരുടേതാണെന്നറിഞ്ഞാല്‍ സംഗതി ബോധ്യമാവും.
സ്വര്‍ണ്ണക്കള്ളക്കടത്തുകേസ്സിലെ പ്രതി അതും ആയിരം കിലോയിലധികം സ്വര്‍ണ്ണം കടത്തിയതിന്റെ പേരില്‍ ഡി. ആര്‍. ഐയും കോഫേപോസയും ചുമത്തപ്പെട്ട ഫൈസല്‍ കാരാട്ടിന്റെ കാറിലാണ് വിപ്ലവപാര്‍ട്ടിയുടെ നേതാവ് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നത്. ഇനിയും തെളിവുകള്‍ ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാം. അന്വേഷിക്കാന്‍ തയ്യാറാവുമോ പാര്‍ട്ടിയും മുഖ്യമന്ത്രിയും? നോട്ട് നിരോധനത്തിനെതിരെ ഉറഞ്ഞുതുള്ളിയതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിയില്ലേ?

https://www.facebook.com/Malayalivartha























