അവധിക്കു വീട്ടില്‍ എത്തിയ 12 കാരന്‍ അഞ്ചലിലെ സ്‌കൂള്‍ ഹോസ്റ്റിലിനെക്കുറിച്ചു പറഞ്ഞത് ആരേയും അമ്പരപ്പിക്കും

അവധിക്കു ഹോസ്റ്റലില്‍ നിന്നു വീട്ടില്‍ എത്തിയ 12 കാരന്‍ തുറന്നു പറഞ്ഞതു ഞെട്ടിക്കുന്ന വിവരങ്ങള്‍. കൊല്ലം അഞ്ചല്‍ ശബരിഗിരി റെസിഡന്‍ക്ഷ്യല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണു താന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായ വിവരം വീട്ടുകാരോടു തുറന്നു പറഞ്ഞത്. സ്‌കൂളിനോടു ചേര്‍ന്ന ഹോസ്റ്റലില്‍ വച്ചു അഞ്ചു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു തന്നെ റാഗ് ചെയ്യുകയും പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്നു കുട്ടി പറയുന്നു.
തുടര്‍ന്നു മാതാവ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കു പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ പോലീസ് കേസ് എടുത്തു. പുകവലിക്കാനും അശ്ലീല ചിത്രം കാണാനും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ പ്രേരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ചു തങ്ങള്‍ക്ക് അറിയില്ല എന്നും രക്ഷിതാക്കള്‍ നേരിട്ടാണു പരാതി കൊടുത്തത് എന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
https://www.facebook.com/Malayalivartha























