ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവുമായി സർക്കാർ; പരിക്കേറ്റവർക്ക് 20,000 രൂപ ധനസഹായവും സൗജന്യ ചികിത്സയും ലഭ്യമാക്കും

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പരിക്കേറ്റവർക്ക് 20,000 രൂപയും സൗജന്യ ചികിത്സയും നൽകുമെന്ന് പിണറായി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഖി ചുഴലിക്കാറ്റിൽ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ തകരുകയും വല നഷ്ടമാവുകയും ചെയ്തിരുന്നു. ഇതിന് നഷ്ടപരിഹാരം നൽകുന്ന കാര്യം പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് 5000 രൂപ ഇന്നലെത്തന്നെ അനുവദിച്ചിരുന്നു. ഇത് കൂടാതെ 15,000 രൂപ കൂടി നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























