ഒാഖി അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാപഠനകേന്ദ്രം ; അടുത്ത 24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴയ്ക്ക് സാധ്യത

ഒാഖി അതിശക്തമായ ചുഴലികൊടുങ്കാറ്റായി മാറുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ പഠനകേന്ദ്രത്തിെന്റ പ്രവചനം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ച് പടിഞ്ഞാറ്- വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും കാലാവസ്ഥാ പഠനകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
മണിക്കൂറില്‍ 100-110 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപിലെ വടക്കന്‍ ദ്വീപുകളില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. പിന്നീട് വടക്കന്‍ മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്ക് നേരെ തിരിയുന്ന ചുഴലിക്കാറ്റിന് സാവധാനം ശക്തി കുറയുമെന്നാണ് കരുതുന്നത്.
അടുത്ത 24 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ മഴക്കും സാധ്യതയുണ്ട്. 48 മണിക്കൂറിനുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പ് നല്‍കി.പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നതായി നാവിക സേനാ മേധാവി അഡ്മിറല്‍ ലാംബ അറിയിച്ചു.അതിനിടെ, ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ റദ്ദാക്കിയതിനാല്‍ നിരവധി പേര്‍ കൊച്ചിയിലും ബേപ്പൂരിലും കുടുങ്ങിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























