മലയാളികളെ ഞെട്ടിച്ച് രാഹുലിന്റെ കിടിലന്‍ മലയാളം ട്വീറ്റ് ; ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധി.

ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം രക്ഷപ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലും തമിഴിലുമാരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ചുഴലിക്കാറ്റില്‍പ്പെട്ടു മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ തന്റെ ദുഃഖം അറിയിക്കുന്നതായും രാഹുല്‍ വ്യക്തമാക്കി."ഓഖി ചുഴലിക്കാറ്റില്‍പ്പെട്ടു മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ എന്റെ ദുഃഖം അറിയിക്കുന്നു. മീന്‍ പിടിക്കാന്‍ കടലില്‍ പോയവരില്‍ ഇനിയും രക്ഷപ്പെടുത്താന്‍ കഴിയാത്തവരെ എത്രയും വേഗം രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു "- എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
നേരത്തെ, ഓഖി ചുഴലിക്കാറ്റില്‍ ദുരുതത്തിലായ തമിഴ്നാടിന് വേണ്ട സഹായങ്ങളെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. തമിഴ്നാട് മുഖ്യമന്ത്രി പളനിസാമിയെ നേരില്‍ വിളിച്ചാണ് മോദി സഹായം വാഗ്ദാനം ചെയ്തത്.
കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം ഓഖി ദുരിതങ്ങള്‍ വിതക്കവേ തമിഴ്നാടിനു മാത്രം സഹായം ചെയ്യാമെന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വിവാദമായിരുന്നു. കേരളം ഇന്ത്യയില്‍ അല്ലെയെന്നും കേരളത്തിനു മാത്രം എന്തുകൊണ്ട് സഹായം നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും ചോദ്യം ഉയര്‍ന്നിരുന്നു.

https://www.facebook.com/Malayalivartha

























