ഓഖി ചുഴലിക്കാറ്റില്‍ കടലാക്രമണം എങ്ങും രൂക്ഷം

ഓഖി ചുഴലിക്കാറ്റ് ശക്തമായി ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാകുന്നു. കോഴിക്കോട് മുതല്‍ വടകര വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായിരിക്കുന്നത്.
ഇതേ തുടര്‍ന്ന് വെള്ളയിലിലും പൊയില്‍കാവിലുമുള്ള തീരപ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. കടലാക്രമണം കണക്കിലെടുത്ത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും തോണികളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























