അമ്മയും രണ്ടുപെൺമക്കളും കുളത്തില്‍ മരിച്ച നിലയില്‍

വീട്ടമ്മയെയും രണ്ട് പെണ്‍മക്കളെയും കുളത്തിൽ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കൊടുവായൂര്‍ വെമ്പല്ലൂർ സ്വദേശി രതീഷിന്റെ ഭാര്യ പദ്മാവതി, മക്കളായ ഏഴുവയസ്സുകാരി ശ്രീലക്ഷ്മി, നാലുവയസുകാരി ശ്രീരേഖ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളുടെ മൃതദേഹങ്ങള്‍ പദ്മാവതിയുടെ ശരീരത്തിൽ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിലായിരുന്നു. വീടിനു സമീപമുള്ള കുളത്തില്‍ മരിച്ചുകിടക്കുന്നത് കണ്ടത് രാവിലെ കുളത്തില്‍ കുളിക്കാൻ വന്നവരാണ്.
രതീഷ് കഴിഞ്ഞ ദിവസം രാവിലെ ഭാര്യയെയും കുട്ടികളെയും കാണാനില്ലെന്ന് പുതുനഗരം പോലീസില്‍ രതീഷ് പരാതി നല്‍കിയിരുന്നു. രതീഷും പദ്മാവതിയും തമ്മില്‍ വഴക്കുണ്ടായിരുന്നതായും ഒരാഴ്ച മുന്‍പ് പദ്മാവതിയെ രതീഷ് മര്‍ദിച്ചിരുന്നതായും ബന്ധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
രതീഷ് നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പദ്മാവതിയെയും കുട്ടികളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha

























