ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന് ഇരയായവര്‍ക്ക് വേഗതത്തില്‍ നഷ്ടപരിഹാരം എത്തിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ഇത് സംബദ്ധമായ നിര്‍ദേശം മുഖ്യമന്ത്രി നല്‍കിയത്.
നിലവിലുള്ള മാനദണ്ഡപ്രകാരം നല്‍കുന്ന നഷ്ടപരിഹാരത്തുക കുറവാണെങ്കില്‍ അക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകണന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ജില്ലയിൽ പൂന്തുറ, അടിമലത്തുറ, വിഴിഞ്ഞം, വെട്ടുകാട് തുടങ്ങി ഭാഗങ്ങളിൽ നിന്നുപോയ മത്സ്യത്തൊഴിലാളികളെയാണ് ഇനിയും കണ്ടെത്താനുള്ളത്. ഉറ്റവർക്കുവേണ്ടിയുള്ള പ്രാർത്ഥനകളാണ് ഈ തീരങ്ങളിലെങ്ങും. ഉപജീവനത്തിനായി വീട്ടിൽ നിന്നും സന്തോഷത്തോടെ യാത്ര തിരിച്ച വീട്ടുകാർ എന്നെത്തുമെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ഉറ്റവർ.
രാവിലെ രക്ഷാപ്രവർത്തന ബോട്ടുകൾ മടങ്ങിവരുന്നതും കാത്തിരിക്കുകയാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ. ഓരോ ബോട്ടുകളും കരയ്ക്കെടുക്കുമ്പോൾ പ്രതീക്ഷയോടെ അവർ തീരത്തേക്കോടും. തങ്ങളുടെ ഉറ്റവർ അതിലുണ്ടോയെന്ന് അറിയാൻ. രാവിലെയും കാണാതായവർക്കായുള്ള കാത്തിരിപ്പ് ഈ തീരങ്ങളിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha

























