സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ വ്യാഴാഴ്ച അവസാനിക്കും

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2018ലെ ഹജ്ജ് കര്‍മത്തിനുള്ള അപേക്ഷ സ്വീകരിക്കല്‍ വ്യാഴാഴ്ച അവസാനിക്കും. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവാണ് വന്നത്. ശനിയാഴ്ച വരെ മുപ്പതിനായിരത്തോളം അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 95,000ത്തോളം അപേക്ഷകളാണ് ലഭിച്ചത്.
പുതിയ ഹജ്ജ് നയപ്രകാരം അഞ്ചാം വര്‍ഷ അപേക്ഷകരെ ഒഴിവാക്കിയതാണ് ഇത്തവണ അപേക്ഷ കുറയുന്നതിനുള്ള പ്രധാന കാരണം. വിഷയത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിക്കുകയും ഹരജി ഫയലില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ മുഖേനയും അപേക്ഷഫോറം ഉപയോഗിച്ചും അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇത്തവണ ഒരു മാസം നേരത്തേയാണ് അപേക്ഷ സ്വീകരിക്കുന്നതടക്കമുള്ള നടപടികള്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha

























