Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഓഖി ദുരന്തത്തിനിടയിലും പഴിചാരാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുതുകന്വേഷിക്കുന്നു, ദൃശ്യമാധ്യമകാലത്തെ ആശങ്കയും രോഷവും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണ്

05 DECEMBER 2017 11:31 AM IST
മലയാളി വാര്‍ത്ത

ഓഖി ദുരന്തത്തില്‍പ്പെട്ട് സംസ്ഥാനത്തെ തീരദേശങ്ങള്‍ ഉഴറുമ്പോള്‍ ദൃശ്യമാധ്യമങ്ങള്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഷ്ട്രീയ, സാംസ്‌കാരിക, മാധ്യമ പ്രവര്‍ത്തകനും അഭിഭാഷകനുമായ സെബാസ്റ്റ്യന്‍ പോള്‍ രംഗത്ത്. സിനിമയെ തോല്‍പ്പിക്കുന്ന ദൃശ്യചാരുതയോടെയാണ് ടെലിവിഷനുകള്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതവസ്ഥയിലും പഴി ചാരാന്‍ മുതുകന്വേഷിക്കുന്ന മാധ്യമപ്രവര്‍ത്തനമാണ് പതിവുപോലെ ഓഖി ദുരന്തത്തെ തുടര്‍ന്നും കണ്ടത്. ആശങ്കയും രോഷവും സൃഷ്ടിക്കാന്‍ എളുപ്പമാണ്. കരയാത്തവരും ക്യാമറ കണ്ടാല്‍ കരയും. ദൃശ്യമാധ്യമകാലത്തെ ആശങ്കയും രോഷവും കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണെന്നും അദ്ദേഹം ആക്ഷേപിച്ചു.

കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് നടന്നുകൊണ്ടിരിക്കുന്നത്. നാവികസേന, വ്യോമസേന, കോസ്റ്റ്ഗാര്‍ഡ്, പൊലീസ് എന്നിവയ്‌ക്കൊപ്പം കടലിനെ അറിയാവുന്ന മത്സ്യത്തൊഴിലാളികളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേര്‍ന്നിട്ടുണ്ട്. 30 മരണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 690 പേരെ രക്ഷിച്ച വാര്‍ത്തയും ഒപ്പമെത്തി. ദുരന്തം റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഇങ്ങനെയാണോ എന്ന ചോദ്യം ഓഖി ഉയര്‍ത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ ഭരണകൂടത്തിനൊപ്പം നില്‍ക്കുകയും ജനങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ട മാധ്യമങ്ങള്‍ സര്‍ഗാത്മകമായ സമീപനമല്ല സ്വീകരിച്ചത്. അത് തീര്‍ത്തും നിഷേധാത്മകമായിരുന്നു. തീരദേശത്ത് സ്വാധീനമുള്ള വൈദികരും ചാനലുകള്‍ തെളിച്ച ചാലിലൂടെ ഒഴുകി. ആ പോക്ക് ആരെയും എവിടെയും എത്തിക്കില്ല. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സജീവമായി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കുമ്പോഴും മുഖ്യമന്ത്രി എവിടെ എന്നാണ് ആവര്‍ത്തിച്ചുള്ള ചോദ്യം. ചാനലുകള്‍ക്കു മുന്നില്‍ കുട പിടിച്ചഭിനയിക്കുന്ന മുഖ്യമന്ത്രിയെ പ്രതീക്ഷിച്ചവര്‍ക്കു തെറ്റി. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് കടലിലെ തിരയെണ്ണികൊണ്ടല്ല.

അക്രമിയുടെ നാമകരണം ഇരയുടെ അവകാശമാണ്. ചുഴലിക്കാറ്റിന്റെ പ്രത്യേകതയാണത്. സ്ത്രീകളുടെ പേരുകളാണ് സാധാരണയായി ചുഴലിക്കാറ്റിന് നല്‍കുന്നത്. അമേരിക്കയിലെ കത്രീനയെയും റീത്തയേയും ഓര്‍ക്കുക. ബംഗ്ലാദേശ് നിര്‍ദേശിച്ച പേരാണ് ഓഖി. കണ്ണ് എന്നര്‍ത്ഥം . പിണറായി വിജയനെതിരെ ചില മാധ്യമചുഴലികള്‍ രൂപപ്പെടുന്നുണ്ട്. കാറ്റിന്റെ പ്രഭവകേന്ദ്രങ്ങള്‍ അത്ര രഹസ്യമല്ല. രാഷ്ട്രീയക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം ചുഴലിയായി മാറും. മാധ്യമചുഴലിക്ക് നിഷ എന്നോ, സ്മൃതി എന്നോ ആണ് ഞാന്‍ നിര്‍ദേശിക്കുന്ന പേര്. പുര കത്തുമ്പോള്‍ റേറ്റിംഗിന് വേണ്ടി വാഴ വെട്ടുകയാണ് മാധ്യമങ്ങള്‍. തരപ്പെട്ടാല്‍ അവര്‍ കഴുക്കോലും അഴിക്കും.

ദുരന്തത്തിന്റെ പരിസമാപ്തിയില്‍ ചില അന്വേഷണങ്ങള്‍ നടത്തുകയും പാഠങ്ങള്‍ രേഖപ്പെടുത്തുകയും വേണം. അടുത്ത പ്രാവശ്യം പുലി വരുമ്പോള്‍ യഥാസമയം വിളിച്ചു പറയുന്നതിന് അത് സഹായകമാകും. വിളിച്ചു പറഞ്ഞാലും പുലി വന്നില്ലെങ്കില്‍ വിളിച്ചു പറഞ്ഞവനെ മാധ്യമങ്ങള്‍ തല്ലിക്കൊല്ലും. ന്യൂ ഓര്‍ലീന്‍സിനെ തകര്‍ത്തു തരിപ്പണമാക്കിയ കത്രീനയുടെ ആക്രമണം കഴിഞ്ഞ് കാര്യമായ അന്വേഷണങ്ങള്‍ അവിടെ നടന്നു. ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ഉള്‍പ്പെടെ ചുമതലപ്പെട്ടവരുടെ പ്രവര്‍ത്തനം വിലയിരുത്തപ്പെട്ടു. പലര്‍ക്കും സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടു. പ്രസിഡന്റ് ബുഷിനെതിരെയും വിമര്‍ശനമുണ്ടായി . സംവിധാനത്തിന്റെ അപര്യാപ്തതയോ, സൗകര്യങ്ങളുടെ പോരായ്മയോ ചൂണ്ടികാണിക്കാനില്ലാത്ത അമേരിക്കയിലെ അവസ്ഥ ഇതാണെങ്കില്‍, കേരളത്തിലെ അവസ്ഥയില്‍ ആശ്ചര്യപ്പെടാനില്ല. പ്രകൃതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മനുഷ്യന്റെ പ്രവചനത്തിനോ, നിയന്ത്രണത്തിനോ വിധേയമല്ല.

കടലില്‍ പൊന്തിക്കിടന്ന് ജീവന്‍ നിലനിര്‍ത്താന്‍ സാഹസികമായി യത്‌നിക്കുന്ന ഒരാളുടെ ദൃശ്യം ഒരു ചാനല്‍ കാണിച്ചു. ഉദ്വേഗം മുറ്റിനില്‍ക്കുന്ന അവസ്ഥയിലും അത് മുറിച്ചുകൊണ്ട് പരസ്യങ്ങള്‍ക്കു വേണ്ടിയുള്ള ഇടവേളകളിലേക്ക് പോകാതിരിക്കാന്‍ ആ ചാനലിനു കഴിഞ്ഞില്ല . നിലനില്‍പിന്റെ പ്രശ്‌നമാണത്. എല്ലാവരുടെയും പ്രശ്‌നമാണത്. അതുകൊണ്ട് ആരും ശ്രേഷ്ഠത ചമയേണ്ടതില്ല. മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ ഓഫീസിലിരുന്നാണ് രക്ഷാപ്രവര്‍ത്തനത്തിന് ഫലപ്രദമായി നേതൃത്വം നല്കാന്‍ കഴിയുന്നത്. അതിനിടയില്‍ കടല്‍ക്കരയിലെത്തി ചാനലുകള്‍ക്കൊപ്പം ഒരു ഷൂട്ടിംഗ് സെഷനില്‍ പങ്കെടുത്തിരുന്നുവെങ്കിലും തെറ്റാകുമായിരുന്നില്ല. എന്നാല്‍ പിണറായി വിജയന് അതിനേക്കാള്‍ ചാരിതാര്‍ത്ഥ്യജനകമായത് 690 പേരെ രക്ഷിക്കാന്‍ കഴിഞ്ഞുവെന്ന സത്യമായിരുന്നിരിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (1 hour ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (2 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (4 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (4 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (4 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (4 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (4 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (4 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (5 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (5 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (5 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (6 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (6 hours ago)

ഹൂതികൾക്ക് ചാകാലയടുത്തു തോട്ടപ്പൊട്ടിച്ച് യുദ്ധത്തിനിറങ്ങി ലബനനിൽ പത്തിക്കടിച്ച് ഇസ്രായേൽ..! വന്ന വഴി ഓടി ഹൂതികൾ  (6 hours ago)

പുന്നപ്രയിൽ ഇന്നലെ രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ക്ഷേത്രോത്സവത്തിന്റെ ഭാ​ഗമായി ഒരുക്കിയ അലങ്കാര ​ഗോപുരം തകർന്ന് കെഎസ്ആർടിസി ബസിന് മുകളിൽ വീണു... വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്  (6 hours ago)

Malayali Vartha Recommends