ചേര്‍ത്തല ബൈപ്പാസിലായിരുന്നു അപകടം; ഡ്രൈവറും വാഹനവും പൊലീസ് കസ്റ്റഡിയിലാണ്

ഗണേഷ് കുമാറിന്റെ കാറിടിച്ച് വൃദ്ധന് ഗുരുതര പരിക്ക്. ചേര്‍ത്തല സ്വദേശി തങ്കപ്പനാണ് (68) പരുക്കേറ്റത്
ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എയുടെ ഡ്രൈവറെയും വാഹനത്തേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ചേര്‍ത്തല ബൈപ്പാസില്‍ വെച്ചായിരുന്നു അപകടം. ആശുപത്രിയിലാക്കിയ തങ്കപ്പന് വേണ്ട സഹായങ്ങള്‍ ചെയ്ത ശേഷമാണ് ഗണേഷ് കുമാര്‍ മടങ്ങിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഗണേഷ്‌കുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























