ദുരന്തം ഒഴിയാതെ തീരം; മൂന്ന് മൃതദേഹങ്ങൾ കൂടി ലഭിച്ചു ;201 മത്സ്യത്തൊഴിലാളികൾ തിരിച്ചെത്താനുണ്ടെന്ന് ലത്തീൻ സഭ

ഓഖി ദുരന്തത്തിന്‍റെ കണ്ണുനീർ ഇനിയും അവസാനിചില്ല. മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ പുറംകടലില്‍ നടത്തിയ തിരച്ചിലിൽ മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. ഇവരെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
അതേസമയം 72 മത്സ്യത്തൊഴിലാളികളെക്കൂടി കോസ്റ്റ്ഗാര്‍ഡ് ഇന്ന് രക്ഷപ്പെടുത്തി. മലയാളികളും തമിഴ്നാടു സ്വദേശികളുമായ ഇവരെ ലക്ഷദ്വീപിലെ ബിത്ര ദ്വീപിലെത്തിച്ചു. മുഴുവന്‍പേരെയും നാട്ടില്‍ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേ സമയം മറൈന്‍ എന്‍ഫോഴ്സ്മെന്‍റിന്‍റെ നേതൃത്വത്തില്‍ പുറംകടലില്‍ തിരച്ചില്‍ തുടരുകയാണ്.
എന്നാൽ ചെറുവള്ളങ്ങളിൽ മത്സ്യബന്ധനത്തിന് പോയ 108 പേർ തിരികെ എത്താനുണ്ടെന്ന് ലത്തീൻ സഭ വ്യക്തമാക്കി. ആകെ 201 പേർ തിരികെ എത്താനുണ്ടെന്നും ഇതിൽ 108 പേരുടെ കാര്യത്തിലാണ് കൂടുതൽ ആശങ്കയെന്നും ലത്തീൻ സഭ അറിയിച്ചു. എന്നാൽ സർക്കാർ കണക്കുപ്രകാരം 92 പേരാണ് തിരുവനന്തപുരത്ത് നിന്ന് തന്നെ തിരിച്ചെത്താനുള്ളത്.
https://www.facebook.com/Malayalivartha


























