ജാതിപ്പേര് വിളിച്ച് ആക്ഷേപം; വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ത്ഥിനി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് സഹപാഠികള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനെ തുടർന്നെന്ന് ബന്ധുക്കള്‍. തമ്പാനൂരിലെ ഐപിഎംഎസ് ഏവിയേഷൻ കോളജിലെ ബബിഎ ഏവിയേഷൻ രണ്ടാം വർഷ വിദ്യാർഥിനിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ പഠനത്തിന്റെ ഭാഗമായി ഇന്റേൻഷിപ്പിന് എത്തിയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമം.
കഴിഞ്ഞ 30 ാം തീയതിയായിരുന്നു സംഭവം. വിദ്യാർഥികൾ താമസിച്ചിരുന്ന ഹോട്ടലിലെ മൂന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി ആത്മഹത്യ ശ്രമം നടത്തിയത്.ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു.തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്.
https://www.facebook.com/Malayalivartha


























