ഓഖി ചുഴലിക്കാറ്റില്‍പെട്ട ബോട്ടില്‍ ഒഴുകി നടന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി

ഓഖി ചുഴലിക്കാറ്റില്‍പെട്ട ബോട്ടില്‍ ഒഴുകി നടന്ന പതിനൊന്ന് മത്സ്യത്തൊഴിലാളികളെ കൂടി നാവികസേന കണ്ടെത്തി. ലക്ഷദ്വീപില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് നാവികസേന ഇവരെ കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ തീരത്ത് എത്തിച്ചിട്ടുണ്ട്. ഇതോടെ നാവിക വ്യോമ സേനകള്‍ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികളുടെ എണ്ണം 359 ആയി.
അതേസമയം, തെരച്ചില്‍ ഏഴാം ദിവസവും തുടരുകയാണ്. കേരള , ലക്ഷദ്വീപ് തീദീരത്ത് 35 നോട്ടിക്കല്‍ മൈലല്‍ ദൂരത്തില്‍ തെരച്ചില്‍ നടത്തി വരികയാണ്. ഓഖി ചുഴലിക്കാറ്റില്‍ ഇതുവരെ 36 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
https://www.facebook.com/Malayalivartha


























