ഡിഗ്രി പരീക്ഷയെഴുതാനെത്തിയ വിദ്യാർഥിയെ പോക്‌സോ കേസ് പ്രതിയെന്ന് തെറ്റിദ്ധരിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു

ഡിഗ്രി പരീക്ഷ എഴുതാനെത്തിയതായിരുന്നു കൊല്ലം എസ്എന്‍ കോളെജില്‍ ബിഎ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ വിഷ്ണു. പോക്‌സോ കേസ് പ്രതിയെന്ന് തെറ്റിദ്ധരിച്ചാണ് വിഷ്ണുവിനെ പോലീസുകാർ പിടികൂടിയത്.
പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് അധ്യാപകര്‍ പോലീസുകാരോട് അഭ്യർഥിച്ചെങ്കിലും അത് ചെവിക്കൊള്ളാന്‍ കൊല്ലം വെസ്റ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. സ്റ്റേഷനിലെത്തിച്ച് വിഷ്ണുവിനെ ചോദ്യം ചെയ്തതോടെയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അവർക്ക് പറ്റിയ അബദ്ധം മനസിലാക്കുന്നത്.
ആളുമാറിയെന്ന് മനസിലായതോടെ വിഷ്ണുവിനെ തിരികെ കോളേജില്‍ എത്തിച്ച ശേഷം ഉദ്യോഗസ്ഥര്‍ കടന്നു കളഞ്ഞു. പോക്‌സോ കേസില്‍ ഉള്‍പ്പെട്ട കൊല്ലം സ്വദേശി വിഷ്ണു ഇപ്പോള്‍ വിദേശത്താണ്. ഇയാളാണെന്ന നിഗമനത്തിലാണ് വിദ്യാര്‍ത്ഥിയെ പോലീസ് പിടികൂടിയതും ഇങ്ങനെയൊരു അമളി പറ്റിയതും.
https://www.facebook.com/Malayalivartha


























