ജിഷ വധം; പ്രതിയുടേത് ഹീനമായ കുറ്റം; വിധി ചൊവ്വാഴ്ച്ച

ജിഷ വധക്കേസിൽ വിചാരണ പൂർത്തിയായി. ചൊവ്വാഴ്ച കോടതി വിധി പറയും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. അമീറുള്‍ ഇസ്ലാം ആണ് കേസിലെ ഏക പ്രതി. പ്രതിയുടേത് ഹീനമായ കുറ്റമെന്നാണ് പ്രോസിക്യൂസഷൻ വാദം.
2016 ഏപ്രില്‍ 28നാണ് നിയമ വിദ്യാര്‍ഥിനിയായ ജിഷ(30) കൊല്ലപ്പെട്ടത്. ഇരിങ്ങോൾ കനാൽ പുറമ്പോക്കിലെ വീടിനുള്ളില്‍ വച്ച് ജിഷയെ അസം സ്വദേശി അമീറുള്‍ ഇസ്ലാം അതിക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ് . 74 ദിവസമാണ് കേസിൽ വാദം നടന്നത്.
അന്വേഷണ സംഘാംഗങ്ങള്‍, പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക്, ഡിഎന്‍എ വിദഗ്ധര്‍ എന്നിവര്‍ ഉള്‍പ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. ഇതില്‍ 15 പേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. അമീറുള്‍ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.
https://www.facebook.com/Malayalivartha

























