മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; എട്ടിന് സർവകക്ഷി യോഗം

ഒാഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ഗവർണറുടെ നിർദേശ പ്രകാരം രാജ്ഭവനിലായിരുന്നു കൂടിക്കാഴ്ച. ഓഖി ചുഴലിക്കാറ്റിൽ സ്വീകരിച്ച നടപടികളെ സംബന്ധിച്ച് വിശദീകരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച്ച.
മന്ത്രിസഭായോഗം തീരുമാനിച്ച നഷ്ടപരിഹാര പാക്കേജിന്‍റെ വിശദാംശങ്ങള്‍ അടക്കം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങൾചർച്ച ചെയ്യാൻ വെള്ളിയാഴ്ച സർക്കാർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. മൂന്നു മണിക്ക് തിരുവനന്തപുരത്താണു യോഗം. ചുഴലിക്കാറ്റിനെ തുടർന്നുള്ള രക്ഷാപ്രവർത്തനവും പുനരധിവാസവും യോഗം ചർച്ച ചെയ്യും.
https://www.facebook.com/Malayalivartha

























