ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി തിരച്ചില്‍ സംഘം കണ്ടെത്തി. ആലപ്പുഴ, കൊച്ചി പുറങ്കടലില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ആലപ്പുഴ, കൊച്ചി തീരങ്ങളില്‍നിന്നു തീരസേന നടത്തിയ തിരച്ചിലില്‍ രണ്ടു മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ പുറങ്കടലില്‍നിന്നും മറൈന്‍ എയര്‍ഫോഴ്‌സ് ഒരാളുടെ മൃതദേഹവും കണ്ടെത്തി.
ഇയാളെ മൃതദേഹം ഉച്ചയ്ക്ക് ആലപ്പുഴ അരിക്കല്‍ ഹര്‍ബറില്‍ എത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ച മൂന്നു പേരെയും തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha

























