വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; സഹപാഠികൾ അറസ്റ്റിൽ

വിദ്യാർത്ഥിനി കെട്ടിടത്തില്‍നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ചു സഹപാഠികളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവന്തപുരം ഐപിഎംഎസ് ഏവിയേഷന്‍ അക്കാഡമിയിലെ വിദ്യാർത്ഥിനിയായ പെണ്‍കുട്ടിയുടെ സഹപാഠികളാണ് അറസ്റ്റിലായത്. പരിശീലനത്തിന്റെ ഭാഗമായി കരിപ്പൂരില്‍ എത്തിയ പെണ്‍കുട്ടി, ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്കു ചാടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനിയെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവിടെനിന്നും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തലയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. ഐപിഎംഎസ് ഏവിയേഷന്‍ കോളജിലെ ബിബിഎ ഏവിയേഷന്‍ രണ്ടാം വര്‍ഷ വിദ്യാർത്ഥിനിയാണ് തിരുവനന്തപുരം മരുതംകുഴി സ്വദേശിനിയായ പെണ്‍കുട്ടി.
https://www.facebook.com/Malayalivartha

























