ഓഖി ദുരന്തം: കേരളത്തെ പ്രധാനമന്ത്രി അവഗണിച്ചെന്ന് മുഖ്യമന്ത്രി

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്നുണ്ടായ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരേ വിമര്‍ശനവുമായി മുഖ്യമന്ത്രി പിറണായി വിജയന്. തമിഴ്നാട് മുഖ്യമന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ച മോദി കേരളത്തെക്കുറിച്ച് ഒന്നും തിരക്കിയില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന് പ്രത്യേക മനോഭാവമാണുള്ളതെന്നും പിണറായി ആരോപിച്ചു.
ചില മാധ്യമങ്ങൾ സര്‍ക്കാരിനെ അവഹേളിക്കാന്‍ വേണ്ടി മാത്രം വ്യാജ വാര്‍ത്തകളുണ്ടായിക്കിയെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിക്കായി സര്‍ക്കാര്‍ പുതിയ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നെന്ന റിപ്പോര്‍ട്ടുകളും പിണറായി തള്ളി. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നത് സംസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വി.ഐ.പികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്. വാഹനങ്ങള്‍ തനിക്ക് വേണ്ടിയാണ് വാങ്ങുന്നതെന്നത് വ്യാജ പ്രചാരണമാണ്. ഇതിലും സുരക്ഷാ ഭീഷണിയുള്ള സ്ഥലങ്ങളില്‍ കൂടി പോലും താന്‍ സഞ്ചരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























