ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമാകുന്നു; കേരളത്തില്‍ മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം കൂടുതൽ ശക്തമാകുന്നു. ഈ ന്യൂനമര്‍ദത്തിന്റെ ഫലമായി കേരളത്തില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ അറിയിച്ചു. എന്നാൽ ചുഴലിക്കാറ്റിനുള്ള സാധ്യത കാലാവസ്ഥാവകുപ്പ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ തീരത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ന്യൂനമര്‍ദം ഇപ്പോള്‍ മച്ചിലിപട്ടണത്തിന് 875 കിലോമീറ്റര്‍ തെക്കുകിഴക്കായാണ് കാണുന്നത്.
ഇത് ശനിയാഴ്ച രാവിലെയോടെ ആന്ധ്രയുടെ വടക്കും ഒഡിഷയുടെ തെക്കും തീരങ്ങളിലെത്തുമെന്നാണ് കാലാവസ്ഥാപ്രവചനം. ഇവിടെയെത്തുമ്പോൾ അല്പം ദുര്‍ബലമാകാനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha

























