പണത്തിനു വേണ്ടി അഞ്ചു വയസുകാരിയെ തട്ടികൊണ്ടുപ്പോയി; ശേഷം വാട്ടർ ടാങ്കിൽ മുക്കി കൊന്നു; 16കാരൻ പിടിയിൽ

പെട്ടെന്ന് പണക്കാരനാകാൻ പ്ലസ് വൺ വിദ്യാർഥി അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടുപ്പോയി. ശേഷം വാട്ടർ ടാങ്കിൽ മുക്കി കൊലപ്പെടുത്തി. സംഭവത്തിൽ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ 16കാരന്റെ മറുപടി കേട്ട് പോലീസ് ഉദോഗസ്ഥരെപ്പോലും ഞെട്ടി.
വളരെ പെട്ടെന്ന് കാശുണ്ടാക്കാനാണത്രെ അങ്ങനെ ചെയ്തത്. കുട്ടിയെ കൊന്നിട്ടും 16കാരന് യാതൊരു പശ്ചാത്താപവുമില്ല. സിനിമ കണ്ടാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി തയാറാക്കിയതെന്ന് 16കാരൻ പോലീസിനോടു പറഞ്ഞു. കുട്ടി മരിച്ചശേഷം മൃതദേഹം വാട്ടർ കൂളറിൽ ഒളിപ്പിക്കുകയായിരുന്നു. സഹോദരിയുടെ വീട്ടിൽ താമസിച്ചിരുന്ന കൗമാരക്കാരൻ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന്റെ കടയിലായിരുന്നു ജോലി ചെയ്തിരുന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം പെൺകുട്ടിയെ ഇയാൾ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ശേഷം ഇയാൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് ഫോൺ ചെയ്തു. പെൺകുട്ടിയുടെ അയൽവാസിക്കാണ് ഫോൺ ചെയ്തത്. ഫോൺവിളി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരൻ പിടിയിലായത്. പെൺകുട്ടി ബഹളംകൂട്ടുമെന്ന് ഭയന്നാണ് കൊന്നത്.
https://www.facebook.com/Malayalivartha

























