ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ മൂന്നുപേരെ കുറ്റവിമുക്തരാക്കിയ ഹൈകോടതി ഉത്തരവിനെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ലാവലിനുമായി ഇടപാടുണ്ടാക്കുന്ന സമയത്ത് വകുപ്പ് മന്ത്രിയായിരുന്ന പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനാല്‍ മൂന്നു പേരെ മാത്രം ഒഴിവാക്കിയ ഹൈകോടതി ഉത്തരവ് നീതീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ ആര്‍. ശിവദാസനും കസ്തൂരിരംഗ അയ്യരും നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.
കേസില്‍ സി.ബി.ഐ അപ്പീല്‍ നല്‍കിയിട്ടുണ്ടെന്നു കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ ആര്‍. ശിവദാസനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹതഗി കോടതിയെ അറിയിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
https://www.facebook.com/Malayalivartha

























