ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 180 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തിയതായി നാവികസേന

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ കാണാതായ 180 മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്തിയതായി നാവികസേന അറിയിച്ചു. ഐ.എന്‍.എസ് കല്‍വേനി എന്ന കപ്പല്‍ നടത്തിയ തെരച്ചിലിലാണ് ലക്ഷദ്വീപിലെ പരന്പരാഗത മത്സ്യബന്ധന മേഖലയില്‍ 17 ബോട്ടുകളിലായി മത്സ്യത്തൊഴിലാളികളെ കണ്ടെത്തിയതെന്ന് നാവികസേനാ വൃത്തങ്ങള്‍ പറഞ്ഞു.
ഇവര്‍ എവിടെ നിന്നുള്ളവരാണെന്ന് വ്യക്തമായിട്ടില്ല. വിവരങ്ങള്‍ ശേഖരിച്ചു വരുന്നതേയുള്ളൂ. ഉടന്‍ തന്നെ ഇവരെ കൊച്ചിയിലെത്തിക്കുമെന്ന് അറിയുന്നു.
https://www.facebook.com/Malayalivartha

























