ഓഖി ദുരന്തം: ആശ്വാസ പ്രഖ്യാപനം; മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം; ആശ്രിതർക്ക് സർക്കാർ ജോലി

ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം 25 ലക്ഷം രൂപയായി വർധിപ്പിക്കാൻ സര്‍വകക്ഷി യോഗത്തില്‍ തീരുമാനം. കൂടാതെ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനും തീരുമാനമായി. മരിച്ചവരുടെ ആശ്രിതര്‍ക്ക് മാനദണ്ഡങ്ങള്‍ നോക്കാതെ ഫിഷറീസ് വകുപ്പിലാവും ജോലി നല്‍കുക.
ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 2000 രൂപവീതം നല്‍കും. ദുരിതം നേരിടാന്‍ കേന്ദ്രത്തോട് പ്രത്യേകപാക്കേജ് ആവശ്യപ്പെടും. ഇതിനായി നാളെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണും.
https://www.facebook.com/Malayalivartha

























