ഓഖി ചുഴലിക്കാറ്റിൽ ലക്ഷദ്വീപില്‍ കുടുങ്ങിയ 302 പേര്‍ തിരിച്ചെത്തുന്നു

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിപ്പോയ 302 പേര്‍ കൊച്ചിയിലേക്ക് തിരിച്ചെത്തുന്നു. സ്വന്തം ബോട്ടുകളിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നത്.
കടല്‍ക്ഷോഭത്തില്‍ ലക്ഷദ്വീപില്‍ എത്തിയ ഇവരുടെ ബോട്ടുകള്‍ പത്തുദിവസമായി കല്‍പ്പേനി, കവരത്തി എന്നിവിടങ്ങില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
അതിനിടെ, ലക്ഷദ്വീപില്‍ നിന്ന് എം.വി കവരത്തി കപ്പലില്‍ എത്തിയവരില്‍ രണ്ട് മലയാളികളുമുണ്ട്. വിഴിഞ്ഞം സ്വദേശി സച്ചിന്‍, അഞ്ചുതെങ്ങ് സ്വദേശി സെല്‍ട്ടണ്‍ ആരോഗ്യദാസ് എന്നിവരാണ് തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha
























