കടലിൽ കാണാതായവരെ കണ്ടെത്തുന്നതിൽ സർക്കാരിനു വീഴ്ച; നെയ്യാറ്റിൻകരയിൽ മൽസ്യത്തൊഴിലാളികളുടെ പ്രതിഷേധം

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിൽപ്പെട്ട് കടലിൽ കാണാതായവരെ തിരിച്ചെത്തിക്കുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയെന്നാരോപിച്ച് നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു. പ്രതിഷേധക്കാർ നെയ്യാറ്റിൻകരയിൽ റോഡ് ഉപരോധിച്ചു.
മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ ഒഴുകിനടക്കുന്നുണ്ടെന്ന് പ്രതിഷേധക്കാർ പറയുന്നു. തെരച്ചിലിന് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























