എത്രപേരെ കണ്ടുകിട്ടാനുണ്ട് എന്നതിന്‍റെ കണക്ക് സംബന്ധിച്ച് ലത്തീൻ സഭയുമായി ഏറ്റുമുട്ടലിനില്ല; മന്ത്രി മേഴ്സിക്കുട്ടിയമ്മ

ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. അവസാന ആളെ കിട്ടുന്നതുവരെയും രക്ഷാപ്രവർത്തനം തുടരുമെന്നും അവർ പറഞ്ഞു.
കാണാതായവർക്കുവേണ്ടിയുള്ള തെരച്ചിൽ നിർത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെടും. എത്രപേരെ കണ്ടുകിട്ടാനുണ്ട് എന്നതിന്‍റെ കണക്ക് സംബന്ധിച്ച് ലത്തീൻ സഭയുമായി ഏറ്റുമുട്ടലിനില്ല- മന്ത്രി പറഞ്ഞു. ചില വള്ളങ്ങൾ കടലിൽ ഒഴുകിനടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വള്ളങ്ങൾ വീണ്ടെടുക്കാൻ ക്രെയിൻ ഉള്ള കപ്പലുകൾ കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
https://www.facebook.com/Malayalivartha
























