നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ നടത്തിവന്ന ദേശീയപാത ഉപരോധം അവസാനിപ്പിച്ചു

ഓഖി ചുഴലിക്കാറ്റിനെ തുടർന്നു കടലിൽ കാണാതായവരെ തിരിച്ചെത്തിക്കുന്നതിൽ സർക്കാരിനു വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് നെയ്യാറ്റിൻകരയിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. എഡിഎമ്മുമായി മത്സ്യത്തൊഴിലാളികൾ നടത്തിയ ചർച്ചകൾക്കു ശേഷമാണ് ദേശീയപാത ഉപരോധം അവസാനിപ്പിച്ചത്. മത്സ്യബന്ധന ബോട്ടുകൾ കടലിലൂടെ ഒഴുകിനടക്കുന്നുവെന്നും തെരച്ചിലിന് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തണമെന്നും പ്രതിഷേധക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























