പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണം;ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു ;സംസ്ഥാനത്ത് നിയമവാഴ്ചയില്ല..! ; സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ചയിലെ്ളന്ന് ജേക്കബ് തോമസ് ആരോപിച്ചു. അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവനെ കേരളത്തില്‍ നിശബ്ദനാക്കും. ഘട്ടം ഘട്ടമായാണ് അഴിമതി ക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുനാമി പാക്കേജിലെ കോടികള്‍ കട്ടുകൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു. പാക്കേജ് കൃത്യമായി ഉപയോഗിച്ചിരുന്നെങ്കില്‍ ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു ചെല്ലാനത് അടക്കമുണ്ടായ ദുരന്തങ്ങള്‍ ഒഴിവാക്കാമായിരുന്നു. എന്നാല്‍ അഴിമതിയുടെ കാര്യത്തില്‍
എല്ളാവരും ഒറ്റക്കെട്ടാണെന്നും ജേക്കബ് തോമസ് ആരോപിച്ചു. പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് ചോദിച്ചു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിന് തുടരുന്നു എന്നാണ് ജനം ചോദിച്ചത്. ജനവിശ്വാസമുള്ള ഭരണാധികാരികള്‍ക്ക് ജനത്തിന്റെ അടുത്തുപോയി നില്‍ക്കാം. ജനങ്ങളാണ് യഥാര്‍ഥ അധികാരിയെന്നും ജേക്കബ് തോമസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























