ഓഖി ദുരന്തത്തിൽപെട്ട് മരിച്ച ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി ;മറൈൻ എൻഫോഴ്സ്മെന്‍റ്-ഫിഷറീസ് വിഭാഗം നടത്തിയ തെരച്ചിലിൽ മൃതദേഹം കണ്ടെത്തിയത് ആലപ്പുഴ തീരപ്രദേശത്ത് നിന്ന്

ഓഖി ദുരന്തത്തിൽപെട്ട് മരിച്ച ഒരാളുടെ കൂടി മൃതദേഹം ആലപ്പുഴ തീരപ്രദേശത്ത് കണ്ടെത്തി. മറൈൻ എൻഫോഴ്സ്മെന്‍റ്-ഫിഷറീസ് വിഭാഗം നടത്തിയ തെരച്ചിലിലാണ് കടലിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെടുത്തത്. മൃതദേഹം രാത്രി പത്തോടെ കൊല്ലം അഴീക്കൽ തീരത്ത് എത്തിക്കും. കാണാതായവർക്ക് വേണ്ടി വിവിധ വകുപ്പുകൾ തെരച്ചിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha
























