മിഠായിയും ഐസ്ക്രീമും വാങ്ങിക്കൊടുത്ത് എട്ടു വയസ്സുകാരിയെ 78കാരൻ പീഡിപ്പിച്ചു

മിഠായിയും ഐസ്ക്രീമും വാങ്ങിക്കൊടുത്ത് എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ 78കാരൻ പിടിയിലായി. തിരുവനന്തപുരം ജഗതി സ്വദേശി കൃഷ്ണൻ നായരാണ് അറസ്റ്റിലായത്. ഇദ്ദേഹം മുൻ സർക്കാർ ഉദ്യോഗസ്ഥനാണ്.
മിഠായിയും ഐസ് ക്രീമും നൽകി അയൽവാസിയായ പെൺകുട്ടിയെ വശത്താക്കിയായിരുന്നു പീഡനം. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സ്കൂൾ അധകൃതർ നടത്തിയ കൗൺസിലിംഗിനിടെയാണ് പീഢന വിവരം അറിയുന്നത്.
ഇയാളുടെ ഭാര്യ അസുഖംബാധിച്ച് കിടപ്പിലാണ്. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റു ചെയ്തു.
https://www.facebook.com/Malayalivartha

























