ഒന്നാം സെമസ്റ്റര്‍ എം എ പരീക്ഷയുടെ ചോദ്യപേപ്പര്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ അന്ധാളിച്ചു; 15 മാര്‍ക്കിന് ഉപന്യാസം എഴുതാൻ ചോദിച്ചതോ ബിജെപിയെക്കുറിച്ച്...

എം എ പരീക്ഷയുടെ ചോദ്യപേപ്പര്‍ കണ്ട് വിദ്യാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 15 മാര്‍ക്കിന്റെ പ്രധാന ഉപന്യാസങ്ങളിലൊന്ന് ബിജെപിയെക്കുറിച്ച് വിശദീകരിക്കാന്‍. ബനാറസ് സര്‍വ്വകലാശാല ഒന്നാം സെമസ്റ്റര്‍ പൊളിറ്റിക്കല്‍ സയന്‍സ് പരീക്ഷയിലാണ് ചോദ്യം നേരിട്ടത്.
പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗത്തിന്റെ തന്നെ പൗരാണിക ചരിത്ര വിഷയ പരീക്ഷയ്ക്ക് കൗടില്യന്റെ കാലത്തെ ജിഎസ്ടിയെക്കുറിച്ച് വിവരിക്കാനും, മനുസ്മൃതി എഴുതിയ മനുവിന്റെ ആഗോളീകരണ കാഴ്ചപ്പാടിനെക്കുറിച്ച് എഴുതാനും ചോദ്യം ഉണ്ടായിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ രൂപഘടനയും സിദ്ധാന്തങ്ങളും പഠിപ്പിക്കുന്ന പേപ്പറിലാണ് ബിജെപിയെക്കുറിച്ച് വിവരിക്കാനുള്ള ചോദ്യം വന്നത്. ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചില്ലെങ്കിലും പരിചയമുള്ള പാര്‍ട്ടികളായതിനാല്‍ ഉത്തരം എഴുതിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രണ്ടു മാര്‍ക്കിന് ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചും ചോദ്യം ഉണ്ടായിരുന്നു.
പൊളിറ്റിക്കല്‍ വിദ്യാര്‍ത്ഥികള്‍ പാര്‍ട്ടികളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നതിനാല്‍ ഇത്തരമൊരു ചോദ്യം നല്‍കിയതെന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ പ്രൊഫ. കൗശല്‍ കിഷോര്‍ മിശ്ര പറഞ്ഞു. ഒരു വിദ്യാര്‍ത്ഥിയും പരാതി ഉന്നയിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
https://www.facebook.com/Malayalivartha

























