ഗവർണർ തന്റെ ഒരു മാസത്തെ ശമ്പളം ഓഖി ദുരിദമനുഭവിക്കുന്നവർക്ക് സംഭാവന ചെയ്യും

ഓഖി ദുരന്തം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി രൂപീകരിക്കുന്ന ദുരിതാശ്വാസഫണ്ടിലേക്ക് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംഭാവന നൽകും.
തന്റെ ഒരു മാസത്തെ ശമ്പളമാണ് ഗവർണർ സംഭാവന നൽകുന്നത്.കേരള രാജ് ഭവനിലെ ഉദ്യോഗസ്ഥരും അവരുടെ ഒരു ദിവസത്തെ ശമ്പളം ഈ ഫണ്ടിലേയ്ക്ക് നല്‍കും. ഇതിനു മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളം ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നു.
പാർലമെൻറംഗം എന്ന നിലയിലുള്ള എന്റെ രണ്ടു മാസത്തെ വേതനം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് നടനും എം.പിയുമായ ഇന്നസെന്റും പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























