Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

നടുക്കടലിൽ മരണം മുഖാമുഖം കണ്ടുകിടന്ന മണിക്കൂറുകൾ; ഉറ്റവർക്ക് തന്റെ ശരീരമെങ്കിലും കിട്ടാൻ സ്വയം വള്ളത്തിൽ ശരീരം കെട്ടിയിട്ട ക്ലമന്റിന് പറയാനുള്ളത് തന്റെ രണ്ടാം ജന്മത്തിന്റെ അവിശ്വസനീയ കഥ

10 DECEMBER 2017 12:50 PM IST
മലയാളി വാര്‍ത്ത

നടുക്കടൽ ഇളകി മറിഞ്ഞപ്പോൾ കൂട്ടുകാരേയും വള്ളവും എല്ലാം നഷ്ടപെട്ട് മരണത്തേ മനസുകൊണ്ട് സ്വീകരിച്ച ക്ലമന്റ് എന്ന മൽസ്യതൊഴിലാളിയുടെ അത്ഭുതകരമായ രക്ഷപെടൽ…നവംബർ 30ന്‌ പ്പൂന്തിറയിൽ നിന്നാണ്‌ മീൻ പിടിക്കാൻ പുറപ്പെട്ടത്. നടുക്കടലിൽ വയ്ച്ച് കടൽ ഭീകരമായി ക്ഷോഭിച്ചപ്പോൾ കരയിലേക്ക് മടങ്ങാൻ തീരുമാനിച്ചു.എത്രയും പെട്ടെന്നു കരപിടിക്കണമെന്ന ചിന്ത മാത്രം. ഒരു വള്ളത്തിനൊപ്പം ഒരു കട്ടമരവും കെട്ടിയിട്ടിരുന്നു. ആദ്യ തിരയിൽ ഇതു മുങ്ങി.

പൊക്കിയെടുക്കാനായി ക്ലമന്റിന്റെ വള്ളത്തിലുള്ള രണ്ടുപേർ അടുത്ത വള്ളത്തിലേക്കു കയറി. ക്ലമന്റ് ഒറ്റയ്ക്കായി. അടുത്ത നിമിഷമെത്തിയ രാക്ഷസത്തിരയിൽ എല്ലാവരും നാലുപാടും ചിതറി. കുറ്റാക്കുറ്റിരുട്ട്. കല്ലു പെറുക്കിയെറിയുന്നതുപോലുള്ള കനത്ത മഴ. അലറിവിളികൾ അലിഞ്ഞില്ലാതായി. ക്ലമന്റിരുന്ന വള്ളം കമഴ്ന്നു. സർവശക്തിയുമെടുത്തു വള്ളത്തിൽ കെട്ടിപ്പിടിച്ചു കിടന്നു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മരണം ഉറപ്പിച്ചു.

മരിച്ചു കഴിഞ്ഞാൽ മൃതദേഹം കരയിൽ എത്താൻ ക്ളമന്റ് ഒരു മാർഗം കണ്ടെത്തി. മറിഞ്ഞുകിടക്കുന്ന വള്ളത്തിൽനിന്നു നീണ്ടുകിടന്ന കയറിൽ അഞ്ചര മണിക്കൂർ അദ്ദേഹം സ്വന്തം ശരീരം കെട്ടിയിട്ടു. പൊങ്ങിക്കിടക്കാനായി മണ്ണെണ്ണ നിറച്ച കന്നാസും കയ്യോടുചേർത്തു കെട്ടി. മരിക്കുമെന്നുറപ്പിച്ചു കണ്ണടച്ചു. 

അവശനായി അഞ്ചര മണിക്കൂർ കടൽ വെള്ളത്തിൽ ഇദ്ദേഹം കിടന്നു. കൂരിരുട്ടിൽ അലറി വിളിച്ച് ഒടുവിൽ ചലിക്കാൻ ശേഷിയില്ലാതായി.അപ്പോഴാണ്‌ വിഴിഞ്ഞത്തുനിന്നു പോയ ബോട്ടിലെ ആളുകളാണ് ക്ഷീണിതനായി കിടന്ന ക്ലമന്റിനെ കണ്ടെത്തിയത്. കയർ മുറിച്ചു ബോട്ടിൽ കയറ്റി. അടുത്ത നിമിഷം ഭീകരമായ തിരകൾ ബോട്ടിനെയും വിഴുങ്ങി. രണ്ട് എൻജിനുകളും ബോട്ടുമായി ഘടിപ്പിച്ച ഭാഗങ്ങൾ അടർന്നുവീണു. കയറുപയോഗിച്ച് എൻജിൻ ബോട്ടുമായി കെട്ടി തിരികെ യാത്ര തുടങ്ങിയെങ്കിലും എളുപ്പമായിരുന്നില്ല. ഏറെ വൈകി, തമിഴ്നാട്ടിൽനിന്നുള്ള യന്ത്രവൽകൃത ബോട്ട് ഇവരുടെ രക്ഷയ്ക്കെത്തി.തുടർന്ന് കൊല്ലം തീരത്ത് എത്തുകയായിരുന്നു. മരിച്ചു എന്ന് വീട്ടുകാരും കരുതിയ ക്ളമന്റിന്റെ തിരിച്ചുവരവ്‌ രണ്ടാം ജന്മമാണ്‌.

വിഴിഞ്ഞത്തേക്കു 19 കിലോമീറ്റർ മാത്രമായിരുന്നു ദൂരം. കാറ്റു രൂക്ഷമായതോടെ 64 കിലോമീറ്റർ അകലെ കൊല്ലത്താണ് ബോട്ടടുത്തത്. കൂടെയുണ്ടായിരുന്ന നാലു പേരെയും ജീവനോടെ കരയ്ക്കെത്തിച്ചെങ്കിലും ഒരാൾ മരിച്ചു. നാലു ദിവസത്തെ ചികിത്സയ്ക്കുശേഷം ക്ലമന്റ് വീട്ടിലെത്തി. മൃതദേഹമായി തിരിച്ചെത്തുമെന്നു കരുതിയ ക്ലമന്റിന് ഇതു രണ്ടാം ജന്മം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends