Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും തീരദേശത്ത് പ്രതിഷേധം പുകയുന്നു, ഇന്ന് രാജ്ഭവന്‍ മാര്‍ച്ച്

11 DECEMBER 2017 07:56 AM IST
മലയാളി വാര്‍ത്ത

ഓഖി ചുഴലിക്കാറ്റ് ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം ഉദ്ഘാടനം ചെയ്യും. പാളയം സെന്റ് ് ജോസഫ് കത്തീഡ്രല്‍ ദേവാലയത്തില്‍നിന്ന് രാവിലെ പ്രകടനം ആരംഭിക്കും.

ഒരു ദിവസത്തെ ജോലി ഒഴിവാക്കി എല്ലാവരും മാര്‍ച്ചില്‍ പങ്കെടുക്കണമെന്നാണ് ആഹ്വാനം. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം വേണമെന്നും ദുരിതബാധിത പ്രദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സന്ദര്‍ശിക്കണമെന്നും അടക്കമുള്ള ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ ഉന്നയിക്കുന്നത്.

ദുരന്തത്തില്‍ മരിച്ചവര്‍ക്കും കടലില്‍ അകപ്പെട്ടവര്‍ക്കും കാണാതായവര്‍ക്കുമായി ഇന്നലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന സംഘടിപ്പിച്ചിരുന്നു. പൂന്തുറയില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണു മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ നഷ്ടപരിഹാര പാക്കേജ് അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടിയ ലത്തീന്‍ സഭയ്ക്ക് തങ്ങളുന്നയിച്ച ആവശ്യങ്ങളിന്‍മേല്‍ സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിതന്നെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.

ലത്തീന്‍ അതിരൂപത ഇന്നലെ പ്രാര്‍ഥനാ ദിനമായാണ് ആചരിച്ചത്. എല്ലാ പള്ളികളിലും ഇടയലേഖനവും വായിച്ചു. ദുരന്തനിവാരണ സംവിധാനങ്ങള്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ചില്ലെന്ന് ആര്‍ച്ച് ബിഷപ് ഡോ. സൂസൈപാക്യത്തിന്റെ സന്ദേശത്തില്‍ വിമര്‍ശിച്ചു. പൂന്തുറ സെന്റ് തോമസ് പള്ളിയില്‍ മലങ്കര കത്തോലിക്കാ സഭാ തിരുവനന്തപുരം അതിരൂപതാ സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറനിയോസ് തിരുക്കര്‍മങ്ങള്‍ക്കു നേതൃത്വം നല്‍കി.

ഓഖി ദുരന്തത്തില്‍പെട്ട് കാണാതായ നൂറുകണക്കിന് മത്സ്യത്തൊഴിലാളികളെ എത്രയും വേഗം കണ്ടെത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക, നഷ്ടം സംഭവിച്ചവര്‍ക്കുള്ള പുനരധിവാസ പാക്കേജ് സമയബന്ധിതമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (10 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (10 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (12 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (12 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (12 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (12 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (12 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (13 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (13 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (15 hours ago)

Malayali Vartha Recommends