Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഉറ്റവരുടെ നിലവിളിയ്ക്ക് മുന്നിൽ നിശ്ചലരായി നാട്ടുകാരും ബന്ധുക്കളും; യുവാക്കൾ കാണാക്കയത്തിലേക്ക് മറഞ്ഞപ്പോൾ അസ്തമിച്ചത് നാലു കുടുംബത്തിന്റെ പ്രതീക്ഷകള്‍

11 DECEMBER 2017 08:52 AM IST
മലയാളി വാര്‍ത്ത

വിനോദയാത്രയ്ക്കു പോയവരുടെ കാര്‍ നിയന്ത്രണംവിട്ടു കനാലിലേക്കു മറിഞ്ഞായിരുന്നു അപകടം. ബന്ധുക്കളായ മൂന്നു യുവാക്കളും സുഹൃത്തും മരിച്ചു. ഒരാള്‍ രക്ഷപ്പെട്ടു. ഏഴാറ്റുമുഖം കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ പോള്‍ (20), കാലടി മാണിക്യമംഗലം കോലഞ്ചേരി കെ.പി. ഔസേഫിന്റെ മകന്‍ ജാക്സന്‍ (20), അയ്യമ്പുഴ ചുള്ള കോളാട്ടുകുടി ജോണിയുടെ മകന്‍ റിജോ (33), മൂക്കന്നൂര്‍ പറമ്പലം പറപ്പിള്ളി ജോയിയുടെ മകന്‍ ജിതിന്‍ (27) എന്നിവരാണ് മരിച്ചത്.

മൂക്കന്നൂര്‍ പറമ്പയം പുതുശേരി പോള്‍ പി. ജോസഫിന്റെ മകന്‍ ആല്‍ഫാ(20)ണ് രക്ഷപ്പെട്ടത്. രണ്ടു മണി കഴിഞ്ഞതോടെ മരിച്ചവരെ തിരിച്ചറിഞ്ഞു. പിന്നെ വീടുകളില്‍ കൂട്ടക്കരച്ചിലായി. ഏത് കുത്തൊഴുക്കിലും നീന്തി കരയ്‌ക്കെത്തുന്ന യുവാക്കള്‍ കനാലില്‍ മുങ്ങിമരിച്ച വിവരം നാട്ടുകാര്‍ക്ക് വിശ്വാസിക്കാനായില്ല.

ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് പുഴയോരത്താണു കുറുങ്ങാടന്‍ പോളച്ചന്റെ മകന്‍ അമല്‍ താമസിക്കുന്നത്. ചെറുപ്പം മുതല്‍ പുഴയില്‍ നീന്തിത്തുടിക്കുന്നതാണ്. വിദേശത്തുനിന്നു വന്ന റിജോയൊടോപ്പം ഉല്ലാസയാത്രയ്ക്കു പോകാന്‍ മറ്റു കൂട്ടുകാര്‍ തീരുമാനിച്ചത് ശനിയാഴ്ചയായിരുന്നു.

ഈ യാത്ര മരണക്കയത്തിലേക്കാണെന്ന് ആരും പ്രതീക്ഷിച്ചില്ല. ചാലക്കുടി പൂലാനി നിര്‍മല കോളജ് ഓഫ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സില്‍ അവസാന വര്‍ഷം വിദ്യാര്‍ഥിയായ അമല്‍ പോളിന്റെ മരണം കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു. മരണവിവരമറിഞ്ഞ സഹോദരി അനില അബോധാവസ്ഥയിലാണ്. ദുബായില്‍ നിന്ന് മൂന്നാഴ്ച മുമ്പാണു ജിതിന്‍ തിരിച്ചെത്തിയത്.

എം.സി.എ. പഠനം കഴിഞ്ഞ് ഉന്നത ജോലിക്കായി വിദേശത്തേക്ക് വീണ്ടും പോകാനിരിക്കെയാണു ഓര്‍ക്കാപ്പുറത്ത് മരണം മാടിവിളിച്ചത്. മൂക്കന്നൂര്‍ പറമ്പയം പറപ്പിള്ളി കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന ജിതിന്റെ വേര്‍പാട് ഈ ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ജിതയാണ് സഹോദരി. ഒഴിവുദിവസങ്ങളില്‍ ഏഴാറ്റുമുഖം ആറില്‍ നീന്തിക്കളിക്കാനെത്തുന്ന ജിതിന്‍ അമലിന്റെ ഉറ്റ സുഹൃത്താണ്. മരിച്ച ജാക്‌സനും അമല്‍പോളും റിജോയും സഹോദരിമാരുടെ മക്കളാണ്.

എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ജോലി ചെയ്യുന്ന ജാക്‌സണ്‍ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. ഏക സഹോദരന്റെ വേര്‍പാടില്‍ ഹൃദയംപൊട്ടി സഹോദരിമാരായ ജോസ്മിയും ജിസ്മിയും ജാസ്മിയും നിലവിളിക്കുന്നു. ഇവരെ ആശ്വസിപ്പിക്കാന്‍ കണ്ടുനില്‍ക്കുന്നവര്‍ക്കാകുന്നില്ല. അപകടത്തില്‍പ്പെട്ട അയ്യമ്പുഴ ചുള്ളി റിജോ ദുബായില്‍ നിന്നെത്തിയിട്ട് രണ്ടു ദിവസം മാത്രം.

വിദേശത്തെ വിശേഷങ്ങള്‍ വീട്ടുകാരോടു പറഞ്ഞു തീരുംമുമ്പാണു വിധി തട്ടിയെടുത്തത്. രണ്ടു വര്‍ഷത്തെ ജോലി കഴിഞ്ഞ് നാട്ടിലെത്തിയ റിജോയുടെ വിനോദയാത്ര മരണയാത്രയായി മാറി. ഹോട്ടല്‍ മാനേജ്‌മെന്റ് പഠനംകഴിഞ്ഞാണു ജോലിയില്‍ കയറിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളില്‍ നിന്നു രക്ഷപ്പെട്ടു തുടങ്ങിയപ്പോഴാണു കുടുംബത്തെ അനാഥമാക്കിക്കൊണ്ട് കാണാക്കയത്തിലേക്ക് പോയത്.

അമലിന്റെയും ജാക്സണിന്റെയും റിജോയുടെയും അമ്മമാര്‍ സഹോദരിമാരാണ്. ഇന്നലെ രാവിലെ ഏഴരയോടെ പൊള്ളാച്ചിയിലായിരുന്നു അപകടം. കലുങ്കില്‍ ഇടിച്ചശേഷം കാര്‍ കനാലിലേക്കു മറിയുകയായിരുന്നു. രക്ഷപ്പെട്ട ആല്‍ഫ ആശുപത്രിയിലാണ്. ശനിയാഴ്ച വൈകിട്ടാണ് ഇവര്‍ നാട്ടില്‍നിന്നു തിരിച്ചത്. മൂന്നാര്‍, മറയൂര്‍ എന്നിവിടങ്ങളില്‍ പോയശേഷം പൊള്ളാച്ചി വഴി മടങ്ങുമ്പോഴായിരുന്നു അപകടം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (9 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (9 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (14 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (14 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (14 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (14 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (15 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (15 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (16 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends