Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മൂന്നാറിലെത്തുന്ന സിപിഐ മന്ത്രിമാരെ സിപിഎം ഒരു പാഠം പഠിപ്പിക്കും; മന്ത്രിമാര്‍ക്ക് നേരേ പ്രതിഷേധ കടല്‍ ഉണ്ടായേക്കാമെന്നും പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്; കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ ഇടഞ്ഞ് സിപിഐയും

11 DECEMBER 2017 12:13 PM IST
മലയാളി വാര്‍ത്ത

More Stories...

ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം

മന്ത്രി എം എം മണിയുടെ നേത്യത്വത്തില്‍ കൈയേറ്റം പരിശോധിക്കാനായി മന്ത്രിസഭ നിയോഗിച്ച സമിതി മുന്നാറിലെത്തുമ്പോള്‍ സി പി ഐ മന്ത്രിമാര്‍ക്കെതിരെ സി പി എമ്മിന്റെ നേത്യത്വത്തില്‍ പ്രതിഷേധം രൂക്ഷമാകും. റവന്യൂ, വനം മന്ത്രിമാരെ സ്ഥലത്തെത്തിച്ച് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇരയാക്കാന്‍ മന്ത്രി എം എം മണിയാണ് കരുക്കള്‍ നീക്കുന്നത്.

നിയമാനുസൃത രേഖയുള്ള കുടിയേറ്റക്കാരെ സംരക്ഷിക്കുമെന്ന റവന്യൂ മന്ത്രിയുടെ തൊടുപുഴയിലെ പ്രസ്താവന പ്രതിഷേധം മുന്നില്‍ കണ്ടാണ്. അര്‍ഹരായവരെ കണ്ടെത്താന്‍ പരിശോധന നടത്തുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. എന്നാല്‍ സി പി ഐ യുടെ പരിശോധന ജനങ്ങളെ പറ്റിക്കാനുള്ളതാണെന്നാണ് സി പി എം വിശ്വാസം. ഒരു കാരണവശാലും മലയോരത്തെ ജനങ്ങളെ പാര്‍ട്ടിക്ക് എതിരാക്കരുതെന്ന് സന്ദര്‍ശനം നടത്തി മന്ത്രിമാര്‍ക്ക് സി പി ഐ സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നു.

മന്ത്രി മണിയും ദേവികുളം എം എല്‍ എ എസ് രാജേന്ദ്രനും കൈയേറ്റക്കാരാണെന്ന് സി പി ഐ പരസ്യ പ്രസ്താവന നടത്തിയത് ഇത് മുന്‍കൂട്ടി കണ്ടാണ്. ജനവികാരം അതിശക്തമായി പ്രതിഫലിപ്പിച്ച് സിപിഐ മന്ത്രിമാരെ കുടിയേറ്റകാര്‍ക്കൊപ്പമാക്കാനാണ് നീക്കം. സി പി ഐ മന്ത്രിമാരെ കുടിയേറ്റക്കാര്‍ക്കൊപ്പമാക്കി നേട്ടം തങ്ങള്‍ക്ക് അനുകൂലമാക്കാനും സി പി എം ശ്രമിക്കുന്നു.

സി പി എം കര്‍ഷകരുടെ പാര്‍ട്ടിയാണെന്നും സി പി ഐ കാടിന്റെ പാര്‍ട്ടിയാണെന്നുമുള്ള പ്രചരണം ഇടുക്കിയില്‍ വ്യാപകമാണ്. മലയിലെ വികാരം സി പി ഐ ക്ക് എതിരാക്കി നേട്ടം കൊയ്യാനാണ് ശ്രമം. ജനവാസ മേഖലയില്‍ സി പി ഐ കുറിഞ്ഞി ഉദ്യാനം നിര്‍മ്മിക്കുന്നു എന്ന പ്രചരണവും വ്യാപകമാണ്. ജോയ്‌സ് ജോര്‍ജ് എം പി യുടെ ഭൂമി കൈയേറ്റ ഭൂമിയാണെന്ന് വരുത്തി തീര്‍ക്കാന്‍ സി പി ഐ ശ്രമിക്കുന്നു എന്ന ആരോപണവും സി പി എം ഉന്നയിക്കുന്നു.

ചിലപ്പോള്‍ തങ്ങള്‍ പറയുന്ന ഉപാധികര്‍ അംഗീകരിക്കാതിരുന്നാല്‍ സി പി ഐ മന്ത്രിമാരെ മലയിറക്കി വിട്ടില്ലെന്നുമിരിക്കും. മന്ത്രിതല സംഘത്തിന് മുന്നില്‍ പരിദേവനങ്ങളുടെ കെട്ടഴിപ്പിക്കാനാണ് തീരുമാനം. എസ്.രാജേന്ദ്രന്‍ എം എല്‍ എ ഇതിനായി ജനങ്ങളെ കൂട്ടി കഴിഞ്ഞു. ചിലപ്പോള്‍ മന്ത്രിമാരെ തടഞ്ഞു വച്ചെന്നിരിക്കും. ഇതില്‍ ചെന്നു പെടെരുതെന്ന് സി പി ഐ മന്ത്രിമാര്‍ക്ക് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. മന്ത്രിമാര്‍ക്ക് നേരേ പ്രതിഷേധ കടല്‍ ഉണ്ടായേക്കാമെന്നും പോലീസിന്റെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുണ്ട്.

ചൊവ്വാഴ്ചയാണ് സംഘം മൂന്നാറിലെത്തി പരാതികള്‍ കേള്‍ക്കുക. കുറിഞ്ഞി ഉദ്യാനത്തെ സംബന്ധിച്ചുള്ള വിജ്ഞാപനം റദ്ദാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടും. അത് സര്‍ക്കാര്‍ അംഗീകരിക്കണമെന്നില്ല. കുറിഞ്ഞി ഉദ്യാനത്തിന്റെ കാര്യത്തില്‍ സി പി ഐ ഒരു നീക്കുപോക്കിനും തയ്യാറല്ല. വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് കുറിഞ്ഞി ഉദ്യാനത്തിന്റെ ഉത്തരവ് ഇറങ്ങിയത്. എന്നാല്‍ അന്തിമ ഉത്തരവ് ഇതുവരെയും ഇറങ്ങിയിട്ടില്ല. സി പി എമ്മിന്റ എതിര്‍പ്പാണ് കാരണം. കോണ്‍ഗ്രസും ഇതിന് എതിരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (1 hour ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (1 hour ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (1 hour ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (1 hour ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (2 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (2 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (3 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (3 hours ago)

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 hours ago)

സങ്കടക്കാഴ്ചയായി... കൊച്ചി മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ അപകടം... യുവാവിന് ദാരുണാന്ത്യം  (4 hours ago)

Operation Toofan പോലീസിന്റെ ബുള്‍ഡോസര്‍ പ്രയോഗം  (4 hours ago)

അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം  (4 hours ago)

  തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസ്... ആന്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണനയിൽ...  (5 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം പ്രവർത്തകന് ജാമ്യം  (5 hours ago)

Malayali Vartha Recommends