പ്രണയബന്ധത്തിന്റെ പേരില്‍ മര്‍ദ്ദനം... കാമുകന്‍ ചെയ്തത്?

പ്രണയബന്ധത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളും പ്രദേശവാസിയും കാമുകനെ മര്‍ദ്ധിച്ചു. ഇതില്‍ മനംനൊന്ത് യുവാവ് സ്വന്തം വീട്ടുമുറ്റത്തു തൂങ്ങി മരിച്ചു. അട്ടപ്പാടി കാരറ സ്വദേശി വടക്കൂട്ട് കളത്തില്‍ വീട്ടില്‍ സോമന്റെയും സതിയുടേയും മകന്‍ സുധീഷിനെയാണു വീടിനു സമീപം തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കു പുറമേ പ്രദേശവാസിയായ അനീഷ് എന്നയാള്‍ സുധീഷിനെ തല്ലിയത് വളരെ മനോവിഷമമായി. ഇതാണ് ആത്മഹത്യയ്ക്കു കാരണമായത് എന്നു ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു. വീട്ടില്‍ നിന്ന് ആത്മഹത്യ കുറിപ്പും പോലീസ് കണ്ടെത്തിരുന്നു.
അനീഷ് മര്‍ദ്ദിച്ചത് ഏറെ വിഷമമുണ്ടാക്കി എന്നു കുറിപ്പില്‍ പറഞ്ഞിരിക്കുന്നതായി പോലീസ് പറയുന്നു. ഇന്നു പുലര്‍ച്ചെയാണു സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ സോമന്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്നലെ അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഈ സമയത്താണു സുധീഷ് ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha


























