വയോധികയുടെ നഗ്‌ന ചിത്രം എടുത്ത ശേഷം പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയില്‍

ബന്ധുവായ 80 വയസുകാരിയായ വയോധികയെ വിവസ്ത്രയാക്കി മൊബൈലില്‍ ചിത്രം എടുത്ത ശേഷം പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പെരുമണ്ണൂര്‍ രാജീവ്ഭവനില്‍ രാജീവ് (36) ആണ് അറസ്റ്റിലായത്. പ്രതിയുടെ മാതാവിനൊപ്പം വീട്ടില്‍ താമസിക്കുകയായിരുന്ന വയോധികയെ ശനിയാഴ്ച രാത്രിയാണ് യുവാവ് പീഡിപ്പിച്ചത്.
രാത്രിയില്‍ മദ്യപിച്ച് വീട്ടിലെത്തിയ പ്രതി വയോധികയെ കടന്നു പിടിച്ച ശേഷം ഉടുവസ്ത്രങ്ങള്‍ വലിച്ചഴിച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡന ശ്രമത്തില്‍ പരിക്ക് പറ്റിയ വയോധികയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതി മുമ്പും പലതവണ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പീഡനത്തിനിരയായ വയോധിക പൊലീസില്‍ മൊഴി നല്‍കി. പുനലൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























