ഒടിയന്‍ മാണിക്യനാകാന്‍ 51 നാള്‍ നീണ്ട കഠിന പരിശീലനത്തിന് ശേഷം മോഹന്‍ലാല്‍

18 കിലോ തൂക്കം കുറച്ച് മോഹന്‍ലാല്‍ എത്തുമ്പോള്‍ ആരാധകര്‍ക്ക് അമ്പരപ്പ്. 51 നാള്‍ നീണ്ട കഠിന പരിശീലനത്തിലൂടെയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്. പുതിയ രൂപത്തിലുള്ള മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നു. ഒടിയന്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാല്‍ തൂക്കം കുറച്ചത്. ചിത്രത്തിലെ കഥാപാത്രമായ മാണിക്യന്റെ യൗവനകാലം അവതരിപ്പിക്കാന്‍ വേണ്ടിയാണ് ഇത്.
ലോകനിലവാരമുള്ള കായികതാരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന ഫ്രാന്‍സില്‍നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.
സംവിധായകന്‍ വി.എ. ശ്രീകുമാര്‍മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു. ദിവസേന ആറു മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍നിന്ന് പ്രത്യേക വാഹനത്തില്‍ രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്കു തിരിച്ചു. വിദഗ്ധ സംഘവും അനുഗമിക്കുന്നുണ്ട്. ജനുവരി ആദ്യം 'ഒടിയന്‍' ചിത്രീകരണം പുനരാരംഭിക്കും.
https://www.facebook.com/Malayalivartha


























