Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ജിഷയുടെ സഹപാഠികൾ പറയുന്നു ഈ ക്രൂര കൊലപാതകത്തിന്റെ പിന്നിൽ അമീര്‍ തന്നെയാണോ? കുറ്റക്കാരനായി കോടതി വിധിച്ചെങ്കിലും... ഇവര്‍ക്ക് വിശ്വാസം പോര!

13 DECEMBER 2017 09:06 AM IST
മലയാളി വാര്‍ത്ത

2016 ഏപ്രില്‍ 28നായിരുന്നു ജിഷയുടെ കൊലപാതകം. തുടക്കത്തില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ സംഭവം ഭരണ-രാഷ്ട്രീയ രംഗത്തെ പിടിച്ചുകുലുക്കിയത് ഇവരുടെ കടന്നുവരവോടെയായിരുന്നു. പീപ്പിള്‍ വോയിസ് എന്ന പേരില്‍ സംഘടനയ്ക്ക് രൂപം നല്‍കിയായിരുന്നു പ്രക്ഷോഭം. വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയതോടെ കേസിന് പുതിയ മാനം കൈവന്നു. പിന്നീട് പെരുമ്പാവൂരും കൊച്ചി നഗരവും സമര വേലിയേറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്.

സമൂഹത്തിലെ ഉന്നതരെ രക്ഷിക്കാനാണ് പോലീസ് ഇപ്പോഴും ശ്രമിക്കുന്നതെന്നും യഥാര്‍ഥ കുറ്റവാളി കാണാമറയത്താണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. രാഷ്ട്രീയ സമ്മര്‍ദത്തിനൊടുവില്‍ കിട്ടിയ ആളെ പ്രതിയാക്കുകയായിരുന്നുവെന്നാണ് മറ്റൊരു വിദ്യാര്‍ഥിയുടെ അഭിപ്രായം. സമരത്തിനിടെ ജിഷയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ സൂചനകളുമായി യോജിക്കുന്നതല്ല ഈ ഇതര സംസ്ഥാനതൊഴിലാളിയുടെ അറസ്‌റ്റെന്നും ഇവര്‍ പറയുന്നു.

അമീറിനെ തൂക്കിലേറ്റിയാലും ജയിലിലടച്ചാലും യഥാര്‍ത്ഥ കുറ്റവാളി അടുത്ത ഇരയെ തേടി നടക്കുന്നുണ്ടെന്ന് മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥി ഡെന്‍സ് ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. ജിഷയുടെ ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ പുറംലോകമറിയാതിരിക്കാന്‍ പോലീസ് ശ്രദ്ധിച്ചതും കേസിന്റെ തുടക്കം മുതലുള്ള വിവാദങ്ങളിലൊന്ന്. മൂന്ന് ദിവസത്തോളം ഒളിച്ചുവച്ച കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ നാലാം ദിവസമായ മേയ് ഒന്നിനാണ് മാധ്യമങ്ങള്‍ അറിയുന്നത്. കൊലപാതകം നടന്ന ദിവസം രാത്രി ഒന്‍പത് മണിയോടെ വട്ടക്കാട്ടുപടിയിലെ ജിഷയുടെ വീടിനുസമീപം മാധ്യമപ്രവര്‍ത്തകര്‍ എത്തിയെങ്കിലും വീടിനടുത്തേക്ക് പോകാനോ മൃതദേഹം കാണാനോ പോലീസ് അനുവദിച്ചില്ല.

മരണം ആത്മഹത്യയോ കൊലപാതകമോ ആകാമെന്നും കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ കൃത്യമായി പറയാന്‍ കഴിയൂ എന്നുമാണ് പോലീസ് പറഞ്ഞത്. എന്നാല്‍ ഒറ്റനോട്ടത്തില്‍ തന്നെ കൊലപാതകമെന്ന് വ്യക്തമായിട്ടും പോലീസ് മാധ്യമങ്ങളോട് കള്ളം പറയുകയായിരുന്നു. ദേഹം മുഴുവന്‍ മുറിവുകളോടെ രക്തത്തില്‍ കുളിച്ചുകിടന്നിരുന്ന ജിഷയുടെ മൃതദേഹം നാട്ടുകാരില്‍ ചിലര്‍ മാത്രമാണ് കണ്ടത്. പിറ്റേദിവസം രാവിലെ കൊലപാതകം നടന്നവീട്ടില്‍ എത്തിയെങ്കിലും ഇന്‍ക്വസ്റ്റ് നടപടികളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകരെ അടുപ്പിച്ചില്ല.

നടപടികള്‍ക്കുശേഷം പുറത്തുവന്ന ഉദ്യോഗസ്ഥര്‍ ജിഷയുടേത് ക്രൂരമായ കൊലപാതകമാണ് എന്നു മാത്രം പറഞ്ഞു. പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം അന്ന് രാത്രി 8.30ഓടെ മലമുറിയിലെ പൊതുസ്മശാനത്തില്‍ സംസ്‌കരിച്ചു. പുറംലോകമറിയാതെ പോലീസ് മൂടിവച്ച ക്രൂരതയുടെ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മെഡിക്കല്‍ കോളജില്‍നിന്നും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത് നാലാം ദിവസമാണ്. ക്രൂരമായ പീഡനവും കൊലപാതകവും പോലീസ് എന്തിനാണ് മറച്ചുവച്ചതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം ലഭിച്ചിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (7 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (10 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (10 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (10 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (10 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends