Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ത്യശൂരിലെ അതീവ രഹസ്യ കേന്ദ്രത്തില്‍ മോഹന്‍ലാല്‍ നടത്തിയ ചികിത്സയുടെ വിശദാംശങ്ങള്‍

13 DECEMBER 2017 09:40 AM IST
മലയാളി വാര്‍ത്ത

ശരീരഭാരം കുറയ്ക്കാന്‍ അമ്പതു ദിവസത്തോളം നീണ്ട കഠിന പരിശീലനം മോഹന്‍ലാല്‍ നടത്തിയത് ത്യശൂരിലെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍. കഠിനമായ പരിശീലനത്തിന് നേതൃത്വം നല്‍കിയത് ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരാണെങ്കിലും അദ്ദേഹം പിന്തുടര്‍ന്നത് ആയുര്‍വേദ ചികിത്സയാണെന്നാണ് രഹസ്യവിവരം.

ഒടിയനു വേണ്ടിയാണ് ശരീരഭാരം കുറച്ചതെങ്കിലും ഏറെ നാളായി ശരീരഭാരം കുറയ്ക്കാന്‍ മോഹന്‍ലാല്‍ ആലോചിക്കുകയായിരുന്നു. അതിന് ഒടിയന്‍ ഒരു നിമിത്തമായി മാറുകയായിരുന്നു. ഒടിയനില്‍ ദുരൂഹമായ ചില ചരിത്രവഴികളിലൂടെയാണ് ലാല്‍ സഞ്ചരിക്കുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഹരികൃഷ്ണനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് രൂപം കൊടുത്ത കഥാപാത്രമാണ് മാണിക്യന്‍. സ്വപ്നതുല്യമാണ് ചിത്രത്തിലെ സന്ദര്‍ഭങ്ങള്‍. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഇതിവൃത്തമാണ് ഒടിയനിലേത്.

കേന്ദ്ര മന്ത്രിമാര്‍ അടക്കമുള്ളവര്‍ മുമ്പ് ശരീരഭാരം കുറച്ചിട്ടുണ്ടെങ്കിലും അതേ മാര്‍ഗ്ഗമല്ല മോഹന്‍ലാല്‍ സ്വീകരിച്ചത്. ശസ്ത്രക്രിയ വഴി ശരീരഭാരം കുറയ്ക്കുന്നതിന് വന്‍ പ്രചാരമുണ്ട്. ഡല്‍ഹിയിലും മറ്റും ഇത്തരത്തില്‍ ശരീര ഭാരം കുറയ്ക്കുന്ന സംവിധാനങ്ങള്‍ നിലവിലുണ്ട്. അതെല്ലാം ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യുന്നതാണ്. എന്നാല്‍ അതിനൊക്കെ അതിന്റേതായ പ്രത്യാഘാതങ്ങളുണ്ട്. എന്നാല്‍ ആയുര്‍വേദം കൃത്യമായ പരിശീലനത്തിന്റെയും മരുന്നിന്റെയും സഹായത്തോടെ ശരീരഭാരം കുറയ്ക്കുന്നതിനുള്ള സാധ്യതകളെ കുറിച്ച് പറയുന്നു. പാലക്കാട്ട് ജനിച്ച ശ്രീകുമാര്‍ മേനോന് ആയുര്‍വേദ ചികിത്സയെ കുറിച്ച് നല്ല വശമുണ്ട്.

ആയുര്‍വേദത്തിന് പാര്‍ശ്വഫലങ്ങളില്ല. അതിന്റെ മരുന്നുകള്‍ ഈടു നില്‍ക്കുന്നതാണ്. ശസ്ത്രക്രിയ പൂര്‍ണമായും ഒഴിവാക്കി കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാം. ഫിസിയോ തെറാപ്പി ഇതില്‍ പ്രധാനമാണ്. ആയുര്‍വേദത്തില്‍ പ്രചാരമുള്ള കര്‍ക്കിടക ചികിത്സയും ഇതിന്റെ ഭാഗമാണ്. ശരീരത്തിലെ ദുര്‍മേദസ് കളയാനും യൗവനം തിരിച്ചുപിടിക്കാനുമാണ് സാധാരണ കര്‍ക്കിടക ചികിത്സ നടത്തുന്നത്. കേരളത്തില്‍ തൃശൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മലപ്പുറം മേഖലകളാണ് ആയതവേദത്തിന്റെ ഈറ്റില്ലം. ഇവിടങ്ങളിലെ ആയുര്‍വേദ ചികിത്സ പുകള്‍പെറ്റതാണ്. മുമ്പും മോഹന്‍ലാല്‍ കര്‍ക്കിടക ചികിത്സ നടത്തിയിട്ടുണ്ട്.

ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കിയെങ്കിലും കേരളത്തിലെ ആയുര്‍വേദ ചികിത്സകര്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫ്രാന്‍സിലെ ഡോക്ടര്‍മാര്‍ ഇംഗ്ലീഷ് മരുന്നുകളൊന്നും ലാലിന്റെ ശരീരത്തില്‍ പ്രയോഗിച്ചില്ല. അങ്ങനെയുള്ള മരുന്നു പരീക്ഷണം വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. അല്ലെങ്കിലും ശരീരഭാരം കുറയ്ക്കാന്‍ ഇംഗ്ലീഷ് മരുന്നുകള്‍ പ്രായോഗികമല്ല. ആയുര്‍വേദത്തില്‍ ഇതിനായി പ്രത്യേകം മരുന്നുകള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

കേരളത്തിലെ ചില പ്രമുഖ ഡോക്ടര്‍മാരും ലാലിനെ ചികിത്സാ ഘട്ടത്തില്‍ നിരീക്ഷിച്ചിരുന്നു. അത് മേല്‍നോട്ടമായിരുന്നില്ല. പകരം ലാലുമായുള്ള സൗഹൃദത്തിന്റെ ഫലമായാണ് അവര്‍ അദ്ദേഹത്തെ കാണാനെത്തിയത്. ലാല്‍ ചെന്നൈയിലേക്ക് മടങ്ങി. പ്രത്യേക വാഹനത്തിലായിരുന്നു യാത്ര. ചെന്നൈയിലും പരിശീലനം തുടരും. ജനുവരിയില്‍ ഒടിയന്‍ വീണ്ടും ആരംഭിക്കും. മലയാളത്തില്‍ ഒരു നടന്‍ ഇത്രയേറെ ത്യാഗങ്ങള്‍ സഹിക്കുന്നത് ഇത് ആദ്യമായാണ്. സിനിമക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് മാത്രമാണ് അതിനു കഴിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (11 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (11 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (13 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (13 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (15 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (16 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (16 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (16 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (16 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (16 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (16 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (17 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (17 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (18 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (18 hours ago)

Malayali Vartha Recommends