തൃശൂരിൽ ലോറികൾ തമ്മിലിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരു മരണം; ആളെ തിരിച്ചറിഞ്ഞിട്ടില്ല

തൃശൂരിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. തൃശൂർ കൊരട്ടിയിലായിരുന്നു സംഭവം നടന്നത്. മരിച്ചതാരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. കൊരട്ടി ദേശീയ പാതയിൽ ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
റോഡിൽ നിർത്തിയിട്ട് റിപ്പയർ പണികൾ ചെയ്യുകയായിരുന്ന ലോറിയിൽ എതിർ ഭാഗത്തുനിന്ന് അമിത വേഗത്തിലെത്തിയ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. അപ്പോൾ തന്നെ തീപിടിത്തമുണ്ടാകുകയും ഒരു ലോറി പൂർണമായും കത്തിനശിക്കുകയും ചെയ്തു. അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരു ലോറിയുടെ പകുതിയോളം കത്തിപ്പോയിരുന്നു. ലോറിക്കടിയിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
https://www.facebook.com/Malayalivartha


























