ഇന്റർനെറ്റ് വഴി പണം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി മലപ്പുറം പോലീസിന്റെ പിടിയിലായി

ഓൺലൈൻ വഴി നിരവധി പേരിൽനിന്നും പണം തട്ടിയെടുത്ത നൈജീരിയൻ സ്വദേശി മലപ്പുറം പോലീസിന്റെ പിടിയിലായി. ഡൽഹിയിൽ താമസിച്ചു വരികയായിരുന്ന നൈജീരിയക്കാരൻ ഇമ്മാനുവൽ ആർച്ചിബോംഗ് (23) ആണ് പിടിയിലായത്.
മലപ്പുറം പോലീസ് സംഘം ഡൽഹിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐ ഫോണ് തരാമെന്ന് പറഞ്ഞു പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് മലപ്പുറം പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്.
ഒട്ടേറെ പേരെ ഇന്റർനെറ്റ് മുഖേന വഞ്ചിച്ചു ഇയാൾ ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തി. നേരത്തെ കേരളത്തിലെത്തിയിട്ടുള്ള ഇമ്മാനുവൽ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷം ഡൽഹിയിൽ താമസിച്ചു വരികയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ ഇയാളെ കണ്ടെത്തി ഡൽഹി മെഹ്റോളിയിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























