ചേർത്തലയിലുണ്ടായ വാഹനാപകടത്തിൽ ഡിജിപി ആർ. ശ്രീലേഖയ്ക്ക് പരിക്ക്

ഡിജിപി ആർ. ശ്രീലേഖയ്ക്ക് വാഹനാപകടത്തിൽ പരിക്ക്. ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.
നിസാര പരിക്കുകളോടെ രക്ഷപെടുകയായിരുന്നു. ഒൗദ്യോഗിക വാഹനത്തിൽ പെട്ടിഓട്ടോ ഇടിച്ചാണ് ഡിജിപിക്കു പരിക്കേറ്റത്. തിരുവനന്തപുരത്തു നിന്നു എറണാകുളത്തേക്ക് പോവുകയായിരുന്ന ഡിജിപിയുടെ വാഹനത്തിന്റെ വശത്തുകൂടി എതിരെ വന്ന പെട്ടിഓട്ടോ ഉരസിപോവുകയായിരുന്നു.
പെട്ടെന്ന് വാഹനം നിര്‍ത്തിയപ്പോഴുണ്ടായ ഉലച്ചിലിലാണ് ഡിജിപിയുടെ വലതുകാലിന് നിസാര പരിക്കേറ്റത്. ചേര്‍ത്തല പോലീസ് മറ്റൊരു വാഹനം ഏര്‍പ്പാടാക്കി. പെട്ടി ഓട്ടോയ്ക്കായി വ്യാപക തിരിച്ചില്‍ നടത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും കിട്ടിയിട്ടില്ല.
https://www.facebook.com/Malayalivartha


























